മുംബൈയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ആറാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു. താനെ മുംബ്ര മേഖലയിലെ സാമ്രാട്ട് നഗറിലെ ബഹുനില കെട്ടിടത്തിൽ നടന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 20 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പീഡനത്തിന് ഇരയായതായും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചതായും സ്ഥിരീകരിച്ചു. താമസ സമുച്ചയത്തിലെ  ആറാം നിലയിലുള്ള  വീടിന്‍റെ കുളിമുറിയിലെ ജനാലയിലൂടെയാണ്  മൃതദേഹം വലിച്ചെറിഞ്ഞത്. മുംബ്രയിലെ താക്കൂർപാഡ പ്രദേശത്ത് താമസിക്കുന്ന പ്രതിക്കെതിരെ  കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോക്സോ ചുമത്തി പോലീസ് കേസെടുത്തു.

തൊട്ടടുത്ത  കെട്ടിടത്തിൽ താമസിക്കുന്ന ഇരയെ കളിപ്പാട്ടങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചായിരുന്നു പ്രതി വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കഴുത്ത് അറുത്തു കുട്ടിയെ വധിച്ചത്. പിന്നീട്  വീട്ടിലെ കുളിമുറിയിലേക്ക് കൊണ്ടുപോയി തുറന്ന ജനാലയിലൂടെ മൃതദേഹം തള്ളിയിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത ഫ്ളാറ്റിലെ  സ്ത്രീകൾ വലിയ ശബ്ദം കേട്ടാണ് പോലീസിൽ വിവരമറിയിക്കുന്നത്. മുംബ്ര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, അഗ്നിശമന സേനാ സംഘങ്ങൾ, പ്രാദേശിക ദുരന്ത നിവാരണ സെൽ, ഒരു സ്വകാര്യ ആംബുലൻസ് എന്നിവയുൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...