ഡൽഹിയിൽ പട്ടാപ്പകൽ വിദ്യാർഥിനിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച പ്രതികൾ ഇപ്പോഴും കാണാമറയത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ വിദ്യാർഥിനിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച പ്രതികൾ ഇപ്പോഴും കാണാമറയത്ത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ദില്ലി പൊലീസിന് പ്രതികളെവിടെയെന്ന് ഒരു സൂചനയും ഇല്ല. പ്രതികളിൽ ഒരാളായ ജിതേന്ദർ ഒന്നര വർഷമായി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദില്ലി സർവ്വകലാശാലയിൽ പട്ടാപ്പകൽ ഉണ്ടായ ആക്രമണത്തിൽ പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടായിട്ടും ഇവരെ പിടികൂടാനായിട്ടില്ല.

ഇന്നലെ ലക്ഷ്മിഭായ് കോളേജിലേക്ക് പോകുംവഴിയാണ് വിദ്യാർത്ഥിനിയെ ബൈക്കിൽ എത്തിയ മൂവർസംഘം ആക്രമിക്കുന്നത്. പെൺകുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് ഒഴിച്ചെങ്കിലും കൈകൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രമാണ് പരിക്കേറ്റത്. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നരവർഷമായി പ്രതികളിൽ ഒരാളായ ജിതേന്ദർ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരൻ പറഞ്ഞു. ജിതേന്ദറിന്റെ ഭാര്യയോടടക്കം പെൺകുട്ടി ഇക്കാര്യം പറഞ്ഞിരുന്നതായും സഹോദരൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...