കോട്ടയത്ത് പോലീസുകാരനെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാമ്പാടിയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സാം സക്കറിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, പ്രശ്ന പരിഹാരത്തിനായി വീട്ടിൽ എത്തിയ പോലീസ് സാമിനെ മർദ്ദിച്ചെന്ന ആരോപണവുമായി ഇയാളുടെ ഭാര്യ രംഗത്തെത്തി. പോലീസ് മർദ്ദിച്ചു എന്നാരോപിച്ചു പാമ്പാടി സ്വദേശി സാം സക്കറിയ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ ആയിരുന്നു പോലീസ് ഇയാളെ അറസ്റ്റ്‌ ചെയ്തത്. കഴിഞ്ഞ ദിവസം കുടുംബ വഴക്കിനെ തുടർന്നാണ് പോലീസ് സാമിന്റെ വീട്ടിൽ എത്തുന്നത്.

അവിടെ ഉണ്ടായ സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മൂക്കിന്റെ പാലത്തിനു പരിക്കേറ്റു. ഇതോടെ സാം ഒളിവിൽ പോയിരുന്നു. അതേസമയം സാമിനെതിരെ പോലീസ് അക്രമം നടത്തുക ആയിരുന്നു എന്നാണ് സാമിന്റെ ഭാര്യയുടെ പരാതി. പിടിവലിയിൽ വീണാണ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതെന്നും മദ്യപാനത്തിന് അടിമപ്പെട്ട സാം സക്കറയിയെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തിക്കാനാണ് പോലീസിന്റെ സഹായം തേടിയതെന്നുമാണ് ഭാര്യയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...

ഗണ്‍മാന്‍മാരുടെ മര്‍ദനം: എം.ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്ന്...

0
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് എഡിജിപി എം.ആര്‍ അജിത് കുമാര്‍...

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു ; സമിതിയിൽ എബിവിപി മുന്‍ ദേശിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ

0
ഡല്‍ഹി : എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ 20 അംഗങ്ങളില്‍...

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...