വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നജീബ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ സെല്ലിൽ അടച്ചിരിക്കുകയായിരുന്നു. അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സെൽ തുറന്ന് അഴിച്ചുമാറ്റുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.

മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശിയായ പ്രതി നജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയിൽ താമസിക്കുന്ന വൃദ്ധയാണ് പീഡനത്തിനിരയായത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പുറത്ത് പോയ വയോധികയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ നജീം ഉപദ്രവിക്കുന്നതാണ് കണ്ടത്. തുടർന്ന് ഇയാളെ തടഞ്ഞു വെച്ച് ബഹളം കൂട്ടി നാട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...