വാഹനത്തില്‍ അതിതീവ്ര പ്രകാശം പരത്തുന്ന ലൈറ്റ് ഘടിപ്പിച്ച കാര്‍ ഉടമയുടെ ലൈസന്‍സ് റദ്ദ് ചെയ്ത ആർടിഒ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വാഹനത്തില്‍ അതിതീവ്ര പ്രകാശം പരത്തുന്ന ലൈറ്റ് ഘടിപ്പിച്ച കാര്‍ ഉടമക്കെതിരെ ആര്‍ടിഒ നടപടി സ്വീകരിച്ചു. വടകര കുന്നുമ്മക്കര സ്വദേശി അഭിനന്ദിനെതിരെയാണ് നടപടി. ഇദ്ദേഹത്തിൻ്റെ ലൈസന്‍സ് റദ്ദ് ചെയ്‌ത ആർടിഒ, എടപ്പാളിലെ റോഡ് സുരക്ഷാ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ അഭിനന്ദിനോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അഭിനന്ദിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാറിലാണ് മാറ്റം വരുത്തിയത്.

കെഎല്‍ 13 എല്‍ 3419 നമ്പറിലുള്ള മാരുതി സെന്‍ കാറിന്റെ പുറകുവശത്ത് അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചതാണ് തെറ്റ്. വാഹനത്തിൻ്റെ പുറകിൽ വരുന്ന ഡ്രൈവര്‍മാര്‍ക്ക് കാഴ്ചക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ലൈറ്റാണ് ഘടിപ്പിച്ചത്. ഇത് സംബന്ധിച്ച് ആർടിഒയ്ക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വടകര ആര്‍ടിഒ, പി രാജേഷാണ് അഭിനന്ദിനെതിരെ നടപടിയെടുത്തത്. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള അനധികൃത രൂപമാറ്റങ്ങള്‍ക്കെതിരെ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...