കാ​വ്യ മാ​ധ​വ​ന്‍ കുടുങ്ങുമോ ? സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി കോടതിയില്‍ ഹാജരായി താരം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി നടി കാ​വ്യ മാ​ധ​വ​ന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കാവ്യ എത്തിയത്. നേരത്തെ മെയ്യില്‍ ഹാജരാകാന്‍ കാവ്യയാട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസ് നീട്ടിവച്ചതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യ കൂടിയാണ് കാവ്യ. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതി കൂടുതല്‍ സമയം തേടിയിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീംകോടതിയില്‍ കത്ത് നല്‍കുകയായിരുന്നു. രഹസ്യ വിചാരണയായതിനാല്‍ അടച്ചിട്ട കോടതിമുറിയിലാണ് വിചാരണ നടപടികള്‍. മു​ന്നൂ​റോ​ളം സാ​ക്ഷി​ക​ളു​ള്ള കേ​സി​ല്‍ ഇ​തു​വ​രെ പ​കു​തി​യോ​ളം പേ​രു​ടെ വി​സ്താ​ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. 2017 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കൊ​ച്ചി​യി​ല്‍ ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​ത്.​

ആക്രമിക്കപ്പെട്ട നടിയുമായി കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിരോധമുണ്ടാകാനുള്ള കാരണം രണ്ടാം വിവാഹത്തിന് മുന്‍പ് കാവ്യാ മാധവനുമായുണ്ടായിരുന്ന ബന്ധം ദിലീപിന്റെ ആദ്യ ഭാര്യയെ അറിയിച്ചതായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. മഞ്ജു വാര്യര്‍, സിദ്ധിഖ്, റിമി ടോമി, നാദിര്‍ഷാ എന്നിവരടക്കം 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. താരങ്ങളടക്കം നിരവധിപ്പേര്‍ വരും ദിനങ്ങളില്‍ വിസ്താരത്തിനെത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...