Tuesday, April 15, 2025 7:54 pm

വിഎസിന്റെ പിന്‍ഗാമിയായി ജോസ് കെ മാണി ? ; ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായേക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായേക്കും. ഈ പദവി ലഭിച്ചില്ലെങ്കിൽ കാർഷിക കമ്മീഷൻ രൂപീകരിച്ച് ചെയർമാൻ സ്ഥാനം നൽകാനും ആലോചനയുണ്ട്. കാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ. മാണി രാജിവെച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സിപിഎം നേതാക്കളുമായി ജോസ് ചർച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ പരാജയപ്പെട്ട ജോസിന് കാബിനറ്റ് റാങ്കുള്ള പദവി നൽകാമെന്നു സിപിഎം ഉറപ്പു നൽകിയിരുന്നു.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഇതിനു മുമ്പ് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ. വിഎസിനു വേണ്ടിയാണ് ഈ പദവി കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയത്. കാബിനറ്റ് റാങ്കുള്ള രണ്ടാമത്തെ പദവി മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷനാണ്.

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനം ഫലത്തിൽ മന്ത്രിസ്ഥാനത്തിനു തുല്യമാണ്. മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോർട്ട് ചെയ്താൽ മതി. ഒരു വകുപ്പിന്റെയും കീഴിലല്ല. 31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാം.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന് ഈ സ്ഥാനം നൽകാനായിരുന്നു സിപിഎം തീരുമാനം. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കു നൽകാവുന്ന പദവി കയ്യൊഴിയാൻ സിപിഎമ്മിനു മടിയുണ്ട്. പുതിയ കാർഷിക കമ്മീഷൻ രൂപീകരിക്കുന്നതു വിവാദത്തിന് ഇടയാക്കുമോയെന്നു സിപിഎമ്മിന് ആശങ്കയുമുണ്ട്. കാർഷിക കടാശ്വാസ കമ്മീഷനുണ്ടെങ്കിലും അധ്യക്ഷന് കാബിനറ്റ് റാങ്കില്ല. മാത്രമല്ല സിപിഐയുടെ പക്കലുള്ള കൃഷിവകുപ്പിനു കീഴിലുമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച...

റാന്നിയില്‍ ഒരുമാസമായി കാർ ഉപേക്ഷിച്ച നിലയിൽ

0
റാന്നി: സംസ്ഥാന പാതയുടെ വശത്തായി കാർ ഉപേക്ഷിച്ച നിലയിൽ. പി...

വിദഗ്ദ്ധ ചികിത്സ ഇനി കുമ്പഴയിലും ; പോളി ക്ലിനിക്ക് നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട: പോളിക്ലിനിക്കായി ഉയർത്തിയ കുമ്പഴ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ ഇനി...

തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

0
എറണാകൂളം : മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി...