Saturday, July 5, 2025 8:52 am

ഹൃദ്രോഗികള്‍ക്ക് സമഗ്ര വിദഗ്ധ ചികിത്സ ഉറപ്പാക്കുക ലക്ഷ്യം – മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ ക്ലിനിക് തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡിയോളജി വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ – റിഹാബിലിറ്റേഷന്‍ വിഭാഗം, നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളേജുകളില്‍മാത്രം നടത്തിവരുന്ന കാര്‍ഡിയാക് റിഹാബിലിറ്റേഷന്‍ ക്ലിനിക് ആണ് ഇവിടെ തുടങ്ങിയത്. ഹൃദ്രോഗികള്‍ക്ക് സമഗ്രമായ വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലിനിക് ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കെ ഈ ക്ലിനിക്കിലൂടെ ഹൃദ്രോഗികള്‍ക്ക് അനുയോജ്യമായ ഭക്ഷണക്രമം, ജീവിതചര്യ, വ്യായാമം എന്നിവ ക്രമപ്പെടുത്തി നല്‍കുന്നു. ഇതിലൂടെ ഹൃദ്രോഗികള്‍ക്ക് സ്വാഭാവിക ജീവിതം സാധ്യമാകുന്നു.

ദിനചര്യയിലൂടെ രോഗികള്‍ക്ക് ശാരീരികവും മാനസികവുമായ ഉ•േഷം ലഭ്യമാക്കുക എന്നുള്ളതാണ് ഈ ക്ലിനിക്കിന്റെ ഉദ്ദേശലക്ഷ്യം. ഇതിനായി പി.എം.ആര്‍. വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍, മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, എന്‍.സി.ഡി. വിഭാഗത്തിലെ ഡോക്ടര്‍, ഡയറ്റീഷ്യന്‍ എന്നിവരെ കൂടാതെ ഹൃദ്രോഗ വിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നു. ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനം ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതോടുകൂടി രോഗികള്‍ക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റം കൈവരിക്കുവാന്‍ സഹായിക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുന്നതോടുകൂടി ഹൃദയസംബന്ധമായ അപകടങ്ങള്‍ കുറയ്ക്കുവാന്‍ സാധിക്കും. ഈ ക്ലിനിക്കിലൂടെ വ്യായാമ പരിശീലനം, ആരോഗ്യ വിദ്യാഭ്യാസം, ഫിസിക്കല്‍ സപ്പോര്‍ട്ട്, റിസ്‌ക് ഫാക്ടര്‍ നിര്‍ണയം, മെഡിക്കല്‍ മാനേജ്മെന്റ് എന്നിവ സാധ്യമാക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ; കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള...

ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു

0
ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ...

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...

ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച്​ പി. കെ ശ്രീമതി

0
കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി....