സീതത്തോട് സായിപ്പുംകുഴി ഊരില്‍ ‘അക്ഷരത്തിരി’ തുല്യതാ പരിപാടിക്ക് തുടക്കമായി
കോന്നി : സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍ സായിപ്പുംകുഴി ഊരില്‍ മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷനും മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന തുല്യതാ പദ്ധതിയുടെ ഉദ്ഘാടനം സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലേഖ സുരേഷ് നിര്‍വഹിച്ചു. നിരക്ഷരര്‍ക്കും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവര്‍ക്കും പദ്ധതിയുടെ ഭാഗമായി പ്രത്യേക സാക്ഷരതാ തുല്യതാ ക്ലാസുകള്‍ ആരംഭിക്കും. ഊരിലെ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ഓണറേറിയം നല്‍കി ഇന്‍സ്ട്രക്ടര്‍മാരുടെ ചുമതലകള്‍ നല്‍കും. തുല്യതാ തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ പട്ടികവര്‍ഗ വിഭാഗക്കാരെ ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓണ്‍ലൈന്‍ തുല്യതാ രജിസ്‌ട്രേഷന്‍ സൗകര്യത്തിനായി ഊരിലെ റജി ചെയര്‍മാനായും മഞ്ജു കണ്‍വീനറായും സഹായ സമിതി രൂപീകരിച്ചു. ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. മഹിളാ സമഖ്യ സേവനിമാരായ പി.ജെ.കവിത, എസ്.രജനി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രേരക് സി.ഐ.ഷൈനി, എസ്.ടി.പ്രമോട്ടര്‍മാരായ ശാരിക, സതിക തുടങ്ങിയവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : ഒളിവിലായിരുന്ന കോട്ടയം സ്വദേശി പൊള്ളാച്ചിയിൽ പിടിയിൽ
-
’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി
-
തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ





