സിപിഎം നേതാവ് ഐ.പി ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി
തിരുവനന്തപുരം: സിപിഎം നേതാവ് ഐ.പി ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. പാളയം ലോക്കൽ സെക്രട്ടറിയായ ഐ.പി ബിനുവിനെ വഞ്ചിയൂർ പോലീസിൻറെ റൗഡി ലിസ്റ്റിലാണ് ഉൾപ്പെടുത്തിയത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ് ഐ.പി ബിനു. ഐ.പി ബിനുവിനെതിരെ നിലവിൽ നാല് കേസുകളുണ്ട്. ഈ കേസുകളുടെ എണ്ണം പരിഗണിച്ചാണ് വഞ്ചിയൂർ പോലീസ് അദ്ദേഹത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. രണ്ടിലധികം കേസുകൾ ഉള്ളവരെയാണ് സാധാരണയായി ഈ ലിസ്റ്റിൽ ഉൾപ്പെടുത്താറുള്ളത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസിപിയാണ് ഇതിൽ അന്തിമ തീരുമാനം എടുക്കുന്നത്.
ലിസ്റ്റിൽ ഉൾപ്പെടുന്ന വ്യക്തികൾ പോലീസ് നിരീക്ഷണത്തിലായിരിക്കും. തുടർന്നും കേസുകൾ ഉണ്ടായാൽ ബോണ്ട് കെട്ടിവെക്കേണ്ടി വരികയോ, സ്ഥിരമായി പ്രശ്നങ്ങളുണ്ടായാൽ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യമോ ഉണ്ടായേക്കാം. തന്നെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടി ഭരണകൂട പ്രതികാരമെന്ന് ഐ.പി ബിനു പ്രതികരിച്ചു. ആർഎസ്എസിനെ പ്രീതിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുമോ എന്നും ഐ.പി ബിനു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനുവിന്റെ പ്രതികരണം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : ഒളിവിലായിരുന്ന കോട്ടയം സ്വദേശി പൊള്ളാച്ചിയിൽ പിടിയിൽ
-
’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി





