കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് എടത്വയിൽ തുടക്കമായി. മുന്നോടിയായി എടത്വ സെൻ്റ് അലോഷ്യസ് കോളജ് ജംഗ്ഷനിലേക്ക് വമ്പിച്ച പ്രകടനം നടന്നു. ചെങ്ങന്നൂർ മുതൽ ചേർത്തല വരെയുള്ള 13 ഏരിയ കമ്മിറ്റികളിൽ നിന്നും ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു.

പ്രകടനത്തിന് ശേഷം 5ന് നമ്പലശ്ശേരി ഷാഹുൽ ഹമീദ് നഗറിൽ (എടത്വ മാർക്കറ്റ്) ചേർന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യാപാരികളെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വിജയകുമാർ ,മണി മോഹൻ, ജില്ലാ പ്രസിഡൻ്റ് പി.സി.മോനച്ചൻ, വൈസ് പ്രസിഡൻ്റ്മാരായ കെ.എക്സ് ജോപ്പൻ, എസ്.ശരത് ,സലീം കെ.എസ്, സ്വാഗത സംഘം കൺവീനർ എം.എം ഷെരീഫ്, ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ, സെക്രട്ടറി ഫിലിപ്പ് ചെറിയാൻ , ഒ.വി.ആൻ്റണി, കെ.എം മാത്യൂ, മീഡിയ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള, എൻ.വിജയൻ, എസ്.ശരത്, സി.രാജു, ജിജി സേവ്യർ, ഷാജി കെ.പി, ജമീല പുരുഷോത്തമൻ എന്നിവർ നേതൃത്വം നല്കി.

നാളെ (26ന് ) രാവിലെ 9.30ന് ഒ.അഷറഫ് നഗറിൽ (ചക്കുളത്ത്കാവ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. സമിതി ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ അധ്യക്ഷത വഹിക്കും. കെ. അൻസിലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് വി.കെ.സി മമ്മദ്കോയ മുഖ്യ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായികൾക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ സി.കെ.വിജയൻ, സീനത്ത് ഇസ്മയേൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ വാഹിദ്, റോഷൻ ജേക്കബ്, ആർ രാധാകൃഷ്ണർ ,ട്രഷറാർ ഐ. ഹസ്സൻകുഞ്ഞ് എന്നിവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് നടക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...