കൊച്ചി: തനിക്ക് നേരെയുണ്ടായ പീഡനാരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടൻ ജയസൂര്യ. പീഡനാരോപണം തന്നെ തകർത്തുവെന്നും കുടുംബാംഗങ്ങളെ ദുഖത്തിലാഴ്ത്തിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയസൂര്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിയമവിദഗ്ദരുമായി കൂടിയാലോചിച്ചുവെന്നും ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിക്കുമെന്നും ജയസൂര്യ വിശദീകരിക്കുന്നു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജപീഡനാരോപണമെന്നും അന്തമ വിജയം സത്യത്തിനായിരിക്കുമെന്നും ജയസൂര്യ കുറിച്ചു. ഒരുമാസത്തോളമായി വ്യക്തിപരമായ കാര്യങ്ങളുമായി അമേരിക്കയിലാണ്. ഇവിടുത്തെ ജോലി പൂർത്തിയാക്കിയാൽ ഉടൻ നാട്ടിലേക്ക് മടങ്ങിയെത്തും. നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥിതിയിൽ പൂർണമായും വിശ്വാസമുണ്ടെന്നും ജയസൂര്യ വ്യക്തമാക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























