30 കോടിയുടെ ആംബര്‍ഗ്രിസ് കിട്ടിയത് മലപ്പുറത്തെ മീന്‍പിടിത്തക്കാര്‍ക്ക് – മൂല്യമറിയാതെ പ്രതിക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ചേറ്റുവയിൽനിന്ന് പിടിച്ചെടുത്ത 30 കോടി രൂപ വിലമതിക്കുന്ന തിമിംഗില വിസർജ്യം (ആംബർഗ്രിസ്) പ്രതികൾക്ക് മലപ്പുറം ജില്ലയിലെ മീൻപിടിത്തക്കാരിൽനിന്ന് കിട്ടിയതെന്ന് സൂചന. പ്രതികൾ വനംവകുപ്പിന് ഇത് സംബന്ധിച്ച് മൊഴി നൽകി. എന്നാൽ ഇത് സ്ഥിരീകരിക്കാൻ പ്രതികളുമായി മലപ്പുറത്ത് എത്തി തെളിവെടുത്താൽ മാത്രമേ കഴിയൂ.

മൂല്യം മനസ്സിലാക്കാതെ മീൻപിടിത്തക്കാരിൽ ഒരാൾ പ്രതികളിലൊരാളായ ഹംസയ്ക്ക് കൈമാറുകയായിരുന്നെന്നാണ് സൂചന. പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് കൂടുതൽ ചോദ്യംചെയ്ത ശേഷം മലപ്പുറത്തെത്തി തെളിവെടുക്കാനാണ് ശ്രമം.

ഇടപാടിനു പിന്നിൽ വലിയൊരു സംഘം തന്നെ കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. സുഗന്ധദ്രവ്യ നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃതവസ്തുവായ 18 കിലോ തിമിംഗിലവിസർജ്യവുമായി റഫീഖ്, ഫൈസൽ, ഹംസ എന്നിവരെയാണ് വനംവകുപ്പ് ഫ്ളയിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...