ഭേദഗതി നിയമം ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉള്ള ശ്രമം ; ആൻ്റോ ആൻ്റണി

For full experience, Download our mobile application:
Get it on Google Play

കോന്നി: പൗരത്വ ഭേദഗതി നിയമം മതത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനുള്ള തന്ത്രമാണെന്നും ഇൻഡ്യാ മുന്നണി അധികാരത്തിൽ വന്നാൽ നിയമം റദ്ദു ചെയ്യുമെന്നും ആൻ്റോ ആൻ്റണി എം.പി പറഞ്ഞു. യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോന്നിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാഹോദര്യവും മത സൗഹാർദ്ദവും ഇല്ലാതാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുവാനുള്ള സംഘപരിവാർ ശക്തികളുടേയും കേന്ദ്ര സർക്കാരിന്റേയും ശ്രമം വിജയിക്കില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ് ഉമ്മൻ മാത്യം വടക്കേടത്ത്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ദീനാമ്മ റോയി, ആർ.ദേവകുമാർ, ജോസ് കൊന്നപ്പാറ, അബ്ദുൾ മുത്തലിഫ്, മുഹമ്മദ് അലി, രവി പിള്ള, രാജൻ പടിയറ, ജേക്കബ് മഠത്തിലേത്ത്, പ്രവീൺ പ്ലാവിളയിൽ,റോജി ഏബ്രഹാം, രാജീവ് മള്ളൂർ, ഐവാൻ വകയാർ, ടി.എച്ച് സിറാജുദീൻ, ശ്യാം. എസ്. കോന്നി ,ജി.ശ്രീകുമാർ, ഷിജു കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...