ആര്‍ക്കും പ്രയോജനമില്ലാതെ റാന്നി കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ അമിനിറ്റി സെന്റർ

For full experience, Download our mobile application:
Get it on Google Play

ഇട്ടിയപ്പാറ : കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ അമിനിറ്റി സെന്റർ നിർമിക്കാൻ ചെലവഴിച്ച 35 ലക്ഷം രൂപ പാഴായി. 7 വർഷമായിട്ടും കെട്ടിടം പ്രയോജനപ്പെടുത്തിയില്ല. ബസ് സ്റ്റേഷനിലെ കെട്ടിട പരിമിതിക്കു പരിഹാരം കാണാനാണ് എംഎൽഎ ഫണ്ടിൽ 35 ലക്ഷം രൂപ ചെലവഴിച്ച് അമിനിറ്റി സെന്റർ‌ നിർമിക്കാൻ തീരുമാനിച്ചത്. ഓപ്പറേറ്റിങ് സെന്ററിന്റെ ഓഫിസും സ്റ്റേഷൻ‌ മാസ്റ്ററുടെ മുറിയുമെല്ലാം ഒരു കെട്ടിടത്തിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിനു മുൻപ് കെട്ടിടത്തിന്റെ നിർമാണവും വയറിങ്ങുമെല്ലാം പൂർത്തിയായിരുന്നു. മഹാപ്രളയത്തിൽ ബസ് സ്റ്റേഷൻ മുങ്ങിയപ്പോൾ കെട്ടിടത്തിനും നാശം നേരിട്ടു. പിന്നീട് പുനരുദ്ധരിക്കുകയും വയറിങ് പൂർണമായി മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.

വൈദ്യുതി, വെള്ളം കണക്‌ഷനുകൾ ലഭിക്കാത്തതായിരുന്നു പിന്നീട് കെട്ടിടം തുറക്കുന്നതിനു തടസ്സം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പഴവങ്ങാടി പഞ്ചായത്ത് കെട്ടിടത്തിനു താൽക്കാലിക നമ്പരിട്ടു നൽകിയത്. ഇതിനു ശേഷം വൈദ്യുതി കണക്‌ഷനെടുക്കാനുള്ള പണത്തിനായി കെഎസ്ആർ‌ടിസി ചീഫ് ഓഫിസിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല. പഞ്ചായത്തിന്റെ സ്ഥലത്തു നിർ‌മിച്ച കെട്ടിടത്തിനു കെഎസ്ആർടിസിക്കു പണം മുടക്കാനാകില്ലെന്നാണ് ബന്ധപ്പെട്ടവർ നിരത്തിയ വാദം. പഞ്ചായത്തും തുടർ നടപടി സ്വീകരിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...

കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി...

ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യദിനാഘോഷം : പത്തനംതിട്ടയില്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു

0
പത്തനംതിട്ട : 80 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പത്തനംതിട്ടയില്‍...