ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിൽ എന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്. 2020 മുതലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകൾ അതിർത്തിയിലെ സാഹചര്യം വഷളാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിതി ശാന്തമാക്കാൻ നടപടി സ്വീകരിക്കാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും 350 പേജുള്ള റിപ്പോർട്ടിലുണ്ട്.

അതേസമയം ഭീകരാക്രമണത്തിലേ ഇരകൾക്ക് നീതി ലഭിക്കാൻ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും സത്യസന്ധമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 -22 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ചൈനയുടെ ശ്രമങ്ങളെ ഇന്ത്യന്‍ സേന ഇടതടവില്ലാചെ തക്കതായ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങള്‍ സമാധാനപരമായി സംസാരിച്ച് പരിഹരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും എല്ലാ സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ട് സമാധാനം പൂര്‍ണമായി സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

2021 ഫെബ്രുവരിയിൽ പാംഗോങ് സോയിലും 2021 ഓഗസ്റ്റിൽ ഗോഗ്രയിലും പിന്മാറ്റം തുടരുകയാണ്. ശേഷിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഇന്ത്യ ചൈനയുമായി ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...