കോട്ടയം : കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാജ്യദ്രോഹകുറ്റം എന്ന നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടിഉമ്മന്‍ എംഎല്‍എ. ജാമ്യ വ്യവസ്ഥകളും അംഗീകരിക്കാന്‍ കഴിയില്ല. ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
സംഘപരിവാര്‍ വേട്ടയാടലുകള്‍ വഴിയേ നടക്കട്ടെയെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം എന്ന നിലയില്‍ പോയിരിക്കുന്നത് കൊണ്ടാണ് ഇത്രയും ഗുരുതരമായ വ്യവസ്ഥകള്‍ വെച്ചിരിക്കുന്നത്. അത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. കാരണം, ഒരു തെറ്റും ചെയ്യാത്ത രണ്ട് അമ്മമാര്‍. അവര്‍ യാത്ര ചെയ്തു എന്നൊരു കുറ്റമേ ചെയ്തിട്ടുള്ളു. അവര്‍ക്കൊപ്പം രണ്ട് കുട്ടികളുണ്ടായിരുന്നു. അവരും സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്തു. അതിനെ മറ്റൊരു തരത്തില്‍ വളച്ചൊടിച്ച് വലിയൊരു ഇഷ്യു ആക്കി മാറ്റിയത് അവിടെയുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. അവിടെ ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയതും ഇതേ ആളുകളാണ് – അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]































