Wednesday, April 23, 2025 11:28 pm

‘അതിക്രമം ഉണ്ടായത് ദുബായിൽ വെച്ച് ; നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചു’ – പരാതിക്കാരി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്ന് പരാതിക്കാരി. നിർമാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. ദുബൈയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നൽകിയതാണ്. ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു. പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ആറാം പ്രതിയാക്കിയാണ് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്. എന്നാൽ, ആരോപണം നിവിൻ പോളി നിഷേധിച്ചു.

പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ പോളി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നരമാസം മുന്പ് കേസിന്‍റെ കാര്യം പറഞ്ഞ് ഒരു സിഐ വിളിച്ചിരുന്നെന്നും പരാതി വായിച്ചു കേൾപ്പിച്ചിരുന്നെന്നും നിവിൻ പോളി പറഞ്ഞു. എന്നാൽ പരാതിക്കാരിയെ അറിയില്ലെന്ന് താൻ പോലീസിനോട് പറഞ്ഞു. വ്യാജ പരാതിയാകാമെന്ന് പോലീസ് തന്നെ തന്നോട് പറഞ്ഞെന്നും നിവിൻ പോളി പ്രതികരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ. കരവാളൂർ വെഞ്ചേമ്പ് സ്വദേശി...

എം വിൻസന്‍റ് എംഎൽഎയുടെ ഡ്രൈവറേയും സുഹൃത്തിനേയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

0
തിരുവനന്തപുരം: എം വിൻസന്‍റ് എംഎൽഎയുടെ ഡ്രൈവറേയും സുഹൃത്തിനേയും ആക്രമിച്ച കേസിൽ ഒരാൾ...

മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു

0
ബംഗളുരു: ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ...

യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടാ‍യ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേരെ മംഗലപുരം...