ട്രെയിനിലെ ശുചി മുറിയിൽ വീട്ടമ്മയുടെ ഫോണ്‍ നമ്പർ എഴുതിവെച്ച അസിസ്റ്റന്‍റ് പ്രൊഫസർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതുഇടങ്ങളിലെയും ട്രെയിനുകളിലെയും ശുചിമുറിയില്‍ സ്ത്രീകളുടെ നമ്പര്‍ എഴുതിവെച്ചത് കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അങ്ങനെ എഴുതിവെച്ച ആളെ പോലീസ് പിടികൂടുന്നത് അത്യപൂർവ്വമാണ്. അങ്ങനെ ഒരു പ്രതിക്കെതിരെ അഞ്ച് വര്‍ഷമായി നിയമപോരാട്ടം നടത്തുകയാണ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ. 2018 മെയ് നാലിന് രാവിലെ ഈ സ്ത്രീയുടെ മൊബൈല്‍ നമ്പറിലേക്ക് തമിഴ് ചുവയില്‍ ഒരു അശ്ലീലച്ചുവയുള്ള സംസാരത്തില്‍ ഒരു കോള്‍ വരുന്നു. പിന്നീട് കോളുകളുടെ പെരുമഴ. ഇവർ വല്ലാത്ത അവസ്ഥയിലായി. ഇതിനിടയിൽ വന്നൊരു കോള്‍ ഇവര്‍ക്ക് ആശ്വാസവും വഴിത്തിരിവുമായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയിൽ പേരും ഫോണ്‍ നമ്പറും എഴുതിയിട്ടിട്ടുണ്ട് എന്നായിരുന്നു ആ കാൾ. വിളിച്ചയാള്‍ വാട്സ്ആപ്പ് വഴി ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തു.

ആരുമായും ശത്രുതയില്ലാതെ ജീവിക്കുന്ന സ്ത്രീക്ക് ആ അക്ഷരങ്ങളും അക്കങ്ങളും നല്ല പരിചയം തോന്നി. റെസി‍ഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ ഭര്‍ത്താവ് സൂക്ഷിച്ച മിനുട്സ് ബുക്കില്‍ എഴുതിയ അതേ എഴുത്ത്. ബാംഗ്ലൂരിലെ സ്വകാര്യ ലാബിലേക്ക് അയച്ച് രണ്ട് എഴുത്തും ഒരാളുടേത് തന്നെ എന്ന് സ്ഥിരീകരിച്ചു. മുമ്പ് ഐഐഐടിഎംകെയിലും നിലവിൽ ഡിജിറ്റിൽ സർവകലാശാലയിലും അസിസ്റ്റന്‍റ് പ്രൊഫസറായ അജിത്കുമാർ. യുവതിയുടെ ഭര്‍ത്താവ് റെസി‍ഡന്‍സ് അസോസിയേന്‍റെ സെക്രട്ടറി ആയിരുന്ന കാലത്ത് മറ്റൊരു യുവതിയുടെ ഭര്‍ത്താവ് ഇയാള്‍ക്കെതിരെ പരാതി പറഞ്ഞെന്നും ഇതേക്കുറിച്ച് ചോദിച്ചതുമാണ് വൈരാഗ്യത്തിന് കാരണമെന്ന് വീട്ടമ്മ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...