യുവതിയെ ആക്രമിച്ച് മൊബൈലും മാലയും കമ്മലും കവർന്ന് പരിക്കേൽപ്പിച്ച അക്രമി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി: ജോലി സ്ഥലത്ത് നിന്നും താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ച് മൊബൈലും മാലയും കമ്മലും കവർന്ന് പരിക്കേൽപ്പിച്ച അക്രമി രക്ഷപെട്ടു. എച്ച് എം ടി ജംഗ്ഷനിലെ സ്ഥാപനത്തിലെ ജീവനക്കാരിയായ കണ്ണൂർ സ്വദേശിനി ജസ്ന ഫാത്തിമക്കാണ് മർദനമേറ്റത്. രാത്രി 8 ന് ജോലി കഴിഞ്ഞ് കളമശ്ശേരി സെൻ്റ് ജോസഫ് പള്ളിക്ക് സമീപം താമസസ്ഥലത്തേക്ക് റെയിൽവേ പാലം കടന്ന് പോകും വഴിയാണ് ആക്രമണമുണ്ടായത്. തലയിൽ തുണിയിട്ട് മൂടിയ ശേഷമാണ് മാലയും മൊബൈലും തട്ടിയെടുക്കാൻ ശ്രമിച്ചത്. മോഷണശ്രമത്തിനിടെ യുവതിയ്ക്ക് ക്രൂര മർദനമാണ് ഏൽക്കേണ്ടി വന്നത്.

പെൺകുട്ടിയുടെ തലയിൽ തുണിയിട്ട് മൂടിയ ശേഷം മോഷ്ടാവ് തല അടിച്ച് പൊട്ടിക്കുകയും പെൺകുട്ടിയുടെ ശരീരത്തിൽ ആയുധം ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പെൺകുട്ടിയുടെ മാലയും,കമ്മലും,മൊബൈൽ ഫോണും കവർന്ന് കടന്നു കളഞ്ഞത്. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...