കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എൽഡിഎഫിനായി സിറ്റിങ് എംഎൽഎയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോൾ, യുഡിഎഫിനായി പി. വി.അൻവർ കളത്തിലിറങ്ങുന്നതോടെ മത്സരാന്തരീക്ഷം മാറി. ബേപ്പൂരിൽ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി.അൻവർ പ്രതികരിച്ചത്. മൂന്ന് മാസ കാലം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. ബേപ്പൂരിൽ കാണുന്നത് യുഡിഎഫ് അനുകൂല തരംഗമാണെന്നും അൻവർ പറയുന്നു. ‘ജനോപകാരപ്രദമായ വികസന പ്രവർത്തികൾ മണ്ധലത്തിൽ നടന്നില്ലെന്ന് അൻവർ കുറ്റപ്പെടുത്തി. ആരോഗ്യ, വിദ്യഭ്യാസ മേഖലയിൽ ബേപ്പൂർ ഏറെ പിറകിലാണ്. ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. ജനങ്ങൾക്കൊപ്പമെന്ന് പറയുന്ന മന്ത്രിക്ക് സ്വന്തം പോസ്റ്റർ വെക്കേണ്ട സാഹചര്യമാണുള്ളത്. പിണറായിസവും മരുമോനിസവും മണ്ധലത്തിൽ ചർച്ചയാകുമെന്നും പിണറായിസത്തിന് എതിരായ വോട്ട് യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുമെന്നും അൻവർ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























