തൊഴിലാളികൾക്ക് വർഷത്തിൽ നാല് ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ

For full experience, Download our mobile application:
Get it on Google Play

ദുബായ്: തൊഴിലാളികൾക്കായി വർഷത്തിൽ നാല് ആഘോഷങ്ങൾവീതം സംഘടിപ്പിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) അധികൃതർ അറിയിച്ചു. പെരുന്നാൾ, ബലിപെരുന്നാൾ, അന്താരാഷ്ട്ര തൊഴിലാളി ദിനം, പുതുവർഷം എന്നിവയോടനുബന്ധിച്ചായിരിക്കും ആഘോഷങ്ങൾ സംഘടിപ്പിക്കുകയെന്ന് ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. വികസനത്തിനും പുരോഗതിക്കും സംഭാവന നൽകുന്ന സുപ്രധാന ഘടകമാണ് തൊഴിലാളികളെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുതിയ പ്രഖ്യാപനം.

ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ നടക്കും. ‘ഞങ്ങൾ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിൽ ജബൽ അലി, അൽ ഖൂസ്, മുഹൈസിന എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുക. ദുബായ് കൈവരിച്ച പുരോഗതിയിലും വികസനത്തിലുമുള്ള തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കാനാണ് കലാ, കായിക പരിപാടികൾ ഉൾപ്പെടുത്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റാണ് പരിപാടിയുടെ പ്രധാന സ്പോൺസർ. ശോഭ റിയാലിറ്റി, എല്ലിംഗ്ടൺ പ്രോപ്പർട്ടീസ്, എമിറേറ്റ്സ് എയർലൈൻസ്, തഖ്ദീർ പുരസ്‌കാരം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരുടെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ നടത്തുക.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...