ബാങ്കിന്റെ പ്രവർത്തനസമയത്തിൽ മാറ്റം വരുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; ബാങ്ക് ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യമായ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉടൻ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇത് സംബന്ധിച്ച് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.എന്നാൽ ഒരു മാസത്തിൽ രണ്ട് അവധി ദിനങ്ങൾ വർധിപ്പിക്കുന്നതിനാൽ ബാങ്ക് ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം വരും.

അതായത് ആഴ്ചയിൽ ശനിയാഴ്ച കൂടി അവധി നൽകി ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമാകുമ്പോൾ, ബാങ്ക് ജീനക്കാർ ഓരോ ദിവസവും 40 മിനുറ്റ് അധികസമയം ജോലി ചെയ്യേണ്ടതായി വരും. നിലവിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധിദിനങ്ങളാണ്്. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമെന്ന നിയമം വരുന്നതോടെ മാസത്തിലെ എല്ലാ ശനി ഞായർ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. മാത്രമല്ല എല്ലാ ശനിയാഴ്ചകളും അവധിദിനമാകുമ്പോൾ ജീവനക്കാരുടെ ജോലി സമയവും പുനക്രമീകരിക്കും. ദിവസവും രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെ ജീവനക്കാർ, 40 മിനിറ്റ് അധികം ജോലി ചെയ്യേണ്ടി വരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് 2022 ൽ എൽഐസി പ്രവൃത്തിദിവസങ്ങൾ ആഴ്ചയിിൽ അഞ്ചാക്കി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് യൂണിയനുകളുടെ സമാന ആവശ്യവും ശക്തമായത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിലെ സെക്ഷൻ 25 പ്രകാരം മാസത്തിലെ എല്ലാ ശനിയാഴ്ചകളും സർക്കാർ അവധിയായി പ്രഖ്യാപിക്കേണ്ടിവരുമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് ജനറൽ സെക്രട്ടറി എസ് നാഗരാജൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...