റബ്ബർ ഉത്തേജക പദ്ധതിയുടെ അടിസ്ഥാന വില 250രൂപയായി വർധിപ്പിക്കണം ; ഡോ.എന്‍. ജയരാജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റബ്ബറിന്റെയും ലാറ്റെക്സിന്റെയും വിലയിടിവിൽ ദുരിതം അനുഭവിക്കുന്ന റബ്ബർ കർഷകർക്ക് ആശ്വാസനടപടികൾ ആവശ്യപ്പെട്ട് കേരളത്തിലെ റബ്ബർ ഉത്പാദകകൂട്ടായ്മ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് നടയിലേക്ക് റബർ കർഷക മാർച്ചും കൂട്ട ധർണയും നടത്തി. ധർണ കേരള നിയമ സഭ ചീഫ് വിപ്പ് ഡോ എൻ.ജയരാജ്‌ ഉൽഘാടനം ചെയ്തു.

കുറുക്കോളി മൊയ്‌തീൻ എം എൽ എ, ജോസഫ് എം. പുതുശ്ശേരി, സത്യൻ മൊകേരി, പി.സി. തോമസ്, മാത്യു വര്‍ഗീസ്, എസ്. അനിൽ, NCRPS പ്രസിഡന്റ്‌ വി.വി. ആന്റണി, അഡ്വ. സുരേഷ് കോശി, ബാബു ജോസഫ് കോട്ടയം, സി അപ്പുക്കുട്ടൻനായർ, എബ്രഹാം വര്‍ഗീസ് നിലമ്പൂർ, പി വി ബാബു ഇളവുംപാടം, കെ എസ് മാത്യു പാലാ, പി എൻ മാത്യു അടൂർ, എം. സുബൈർ തിരുവനന്തപുരം, ജോഷി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. റബ്ബർ സബ്സിഡിയിൽ ഇപ്പോൾ കേരളത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും കർഷകർക്കുള്ള ഉത്തേജക പദ്ധതി കർഷകർക്ക് കൂടുതൽ പ്രയോജനകരമായി പരിഷ്കരിക്കണമെന്നും ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ആവശ്യപ്പെട്ടു.

സർക്കാർ റബ്ബർ ഉത്തേജക പദ്ധതിയുടെ അടിസ്ഥാന വില 250രൂപയായി വർധിപ്പിക്കുക, ലാടെക്സ് വിൽക്കുന്ന കർഷകർക്കും ഉത്തേജക പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുക, സർക്കാർ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെ ലാടെക്സ് ബ്ലോക്ക്‌ റബ്ബറും ഷീറ്റ് റബ്ബറും ആയി വിൽക്കുക, റീ പ്ലാന്റിങ് സബ്‌സിഡി 1.5 ലക്ഷം ആയി ഉയർത്തുക, ലാടെക്സ് റോ മെറ്റീരിയൽ ആയുള്ള ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തുക, അനിയന്ത്രിതമായ ഇറക്കുമതി തടയുക, കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി തീരുവ 25%ആയി ഉയർത്തുക, തുടങ്ങിയ ആവശ്യങ്ങൾ ആണ് കർഷകർ ഉന്നയിച്ചത്. പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നാണ് മാർച്ച്‌ ആരംഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ: തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ്...

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...