കിടപ്പാടവും സ്ഥലവും കരിപ്പൂര്‍ വിമാനത്താവളത്തിന് വിട്ടുനല്‍കി ; പുതിയ വീട് നിര്‍മാണത്തിന് അനുമതി ലഭിക്കാതെ കുടുംബങ്ങള്‍ പെരുവഴിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് ഭൂമിവിട്ട് നൽകിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ.പുതിയ വീട് നിർമാണത്തിന് അനുമതി ലഭിക്കുന്നില്ല. എയർപോർട്ട് അതോറിറ്റിയുടെ എൻ . ഒ സി ഇല്ലതെ വീട് നിർമാണത്തിന് അനുമതി നൽകാൻ കഴിയില്ലെന്നാണ് കൊണ്ടോട്ടി നഗരസഭയുടെ വിശദീകരണം. വർഷങ്ങളായി താമസിച്ചു വന്നിരുന്ന വീടും സ്ഥലവുമെല്ലാം വിമാനത്താവളത്തിൻ്റെ റൺവേ നവീകരണത്തിനായി വിട്ടു നൽകി . ഇത്ര നാൾ താമസിച്ചിരുന്ന വീടുകൾ പൊളിച്ച് മാറ്റുന്നത് കൊണ്ടുകൊണ്ടിരിക്കുകയാണ്. നഷ്ടപരിഹാരമായി ലഭിച്ച പണംകൊണ്ട് പുതിയ സ്ഥലം വാങ്ങി വീട് വെക്കാൻ നോക്കുമ്പോഴാണ് പുതിയ പ്രതിസന്ധി. വിമാനത്താവളത്തിൻ്റെ പരിസരങ്ങളിൽ വീടും മറ്റ് കെട്ടിടങ്ങളും നിർമ്മിക്കാൻ എയർ പോർട്ട് അതോറിറ്റിയുടെ അനുമതിപത്രം വേണം. പലരും വീട് നിർമ്മാണം തുടങ്ങി പാതിവഴിയിൽ പണി നിർത്തി വെച്ചിരിക്കുകയാണ്. പാലക്കപറമ്പ് , ചിറയിൽ , പിലാതോട്, മേലങ്ങാടി , മുക്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കെന്നും നാല് മാസമായി കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കുന്നില്ല. വിമാനത്താവള വികസനത്തിനായി ഇനി ഭൂമി ഏറ്റെടുക്കാൻ പദ്ധതിയില്ലെന്ന് പറഞ്ഞാണ് ഭൂമി ഏറ്റെടുത്തത്. പുതിയ വീട് നിർമ്മിക്കാൻ അനുമതി ലഭിക്കാത്തതിനാൽ പലരും വാടക വീടുകളിലാണ് താമസിക്കുന്നത് . നിലവിലെ സാഹചര്യം എയർപോർട്ട് അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നാണ് കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർ പറയുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...