ദിവസവും ഒരു പിടി ബദാം, വാൾനട്ട് എന്നിവ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല, മുടികൊഴിച്ചിൽ അകറ്റാൻ മികച്ചൊരു ഭക്ഷണമാണ് ചിയ വിത്തുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ.
വെറും വയറ്റിൽ ദിവസവും ഒരു ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ കഴിക്കുന്നതും മുടിയുടെ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട മുടിയെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നു. ദിവസവും മൂന്ന് മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മഞ്ഞക്കരു ഒഴിവാക്കി മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്.
കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങൾ നീക്കംചെയ്യാനും തലയോട്ടിയിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മുളപ്പിച്ച പയറുവർഗങ്ങളിൽ ഫോളിക് ആസിഡ്, പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും പയറുവർഗങ്ങൾ പ്രധാനപ്പെട്ടതാണ്.