കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിൽ കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ​ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് വരവൂർ സ്വദേശി രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സഹോദരൻ രാഗേഷിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് കുന്നംകുളം വെള്ളറക്കാട് മനപ്പടിയിൽ വെച്ച് അപകടം ഉണ്ടായത്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. രമേഷ് അപകട നില തരണം ചെയ്തതായി ഡോക്ടേഴ്സ് അറിയിച്ചു. വിവാഹ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാനാണ് ഇരുവരും ബൈക്കിൽ പോയത്. രമേഷ് തന്നെയായിരുന്നു ബൈക്ക് ഓടിച്ചു കൊണ്ടിരുന്നത്.

കെഎസ്ഇബിയുടെ ഇലക്ട്രിക്കൽ പോസ്റ്റിൽ നിന്ന് അടുത്തുള്ള വീട്ടിലേക്ക് കണക്ഷൻ വലിക്കുന്നതിനുള്ള കേബിളിന്റെ കമ്പിയാണ് പൊട്ടി വീണു കിടന്നിരുന്നത്. രമേഷിന്റെ കഴുത്തിൽ ഈ കമ്പി കുരുങ്ങുകയായിരുന്നു. ​ഗുരുതരമായ പരിക്കാണ് യുവാവിന് സംഭവിച്ചത്. ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്തു എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അനാസ്ഥ കാണിച്ച അധികൃതർക്കെതിരെ നടപടി വേണം എന്നാണ് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....