സംവരണ പരിധി ഉയർത്തുന്ന ബില്ല് ഇന്ന് ബിഹാർ നിയമസഭയിൽ അവതരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പറ്റ്ന: സംവരണ പരിധി ഉയർത്തുന്ന ബില്ല് ഇന്ന് ബിഹാർ നിയമസഭയിൽ അവതരിപ്പിക്കും. ജാതി സർവേയുടെ അടിസ്ഥാനത്തിലാണ് നടപടി. SC,ST,OBC,EBC വിഭാഗങ്ങളുടെ സംവരണമാണ് വർദ്ധിപ്പിക്കുന്നത്. ബിഹാറിലെ 34 ശതമാനം കുടുംബങ്ങളുടെയും ദിവസേനയുള്ള വരുമാനം 200 രൂപ എന്നാണ് ജാതി സർവെയിൽ തെളിഞ്ഞത്. 94 ലക്ഷം കുടുംബങ്ങളുടെ വരുമാനം പ്രതിമാസം 6000 രൂപയിൽ താഴെയാണ് എന്ന് വ്യക്തമായതോടെയാണ് പരിഹാര നടപടികൾ ആരംഭിച്ചത്. സംവരണ പരിധി 65 ശതമാനത്തിലേക്ക് ഉയർത്തുന്ന ബില്ല് കൊണ്ടുവന്നാണ് പരിഹാരത്തിനു ശ്രമിക്കുന്നത്. ജനസംഖ്യയിൽ 19 .7 ശതമാനമുള്ള പട്ടിക ജാതി വിഭാഗത്തിന് നിലവിൽ 19 ശതമാനമാണ് സംവരണം. ഈ പരിധി 20 ആക്കി ഉയർത്തും. 1 പോയിന്‍റ് 7 ശതമാനം ജനസംഖ്യയുള്ള പട്ടിക വർഗത്തിന്‍റെ സംവരണം ഇരട്ടിയാക്കും. ഒബിസി ക്വാട്ട 43 ശതമാനമാക്കും. പിന്നാക്കക്കാരിൽ അതീവ ദരിദ്രരായവർക്ക് 18 ശതമാനം സംവരണം ഉറപ്പ് നൽകുന്നു എന്നതാണ് പുതിയ ബില്ലിന്‍റെ പ്രത്യേകത. ജനസംഖ്യയുടെ 14 ശതമാനം കുടിലുകളിലാണ് കഴിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...