കാസർകോട്ടേയ്ക്ക് കണ്ടുവച്ചിരുന്ന പി കെ കൃഷ്ണദാസിനെ വെട്ടാൻ ബി ജെ പി ദേശീയ നേതൃത്വം തയ്യാറായത് ഒറ്റ ലക്ഷ്യം വച്ച് ; ഗുണം ചെയ്തേക്കുമെന്ന് വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : സ്ഥാനാർത്ഥിനിർണയത്തിന്റെ അവസാന നിമിഷം വരെ ഉയർന്നുവന്നിരുന്ന ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ ഭാരവാഹിയുമായ പി.കെ കൃഷ്ണദാസിനെ തള്ളി പുതുമുഖത്തെ കളത്തിൽ ഇറക്കി കാസർകോട് മണ്ഡലത്തിൽ നില മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ് ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വം. കാസർകോട് മണ്ഡലത്തിൽ മത്സരിക്കുന്നതിനായി താഴെത്തട്ടിൽ നിന്നും ബി.ജെ.പി നേതൃത്വം ശേഖരിച്ചത് മൂന്നു പേരുകൾ ആയിരുന്നു. പി.കെ കൃഷ്ണദാസ്, നിലവിലുള്ള ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ, എം.എൽ അശ്വിനി എന്നിവർ ആയിരുന്നു പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചത്.

പി.കെ കൃഷ്ണദാസ് തന്നെ സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി ഘടകങ്ങളും മുന്നണിയുടെ കാസർകോട്ട് നേതൃത്വവും ഏറെക്കുറെ ഉറപ്പിച്ചതാണ്. അവസാന നിമിഷം എന്താണ് സംഭവിച്ചത് എന്ന് നേതാക്കൾക്കും നിശ്ചയമില്ല. ബിജെപി ദേശീയ നേതാവും തീപ്പൊരി പ്രാസംഗികയുമായ ശോഭാ സുരേന്ദ്രനെ കാസർകോട്ട് മത്സരിപ്പിക്കണമെന്ന് പാർട്ടിയുടെ കാസർകോട്, മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിലെ നിരവധി പാർട്ടി ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ എല്ലാം തള്ളിക്കൊണ്ടാണ് ബി.ജെ.പി നേതൃത്വം ചെറുപ്പക്കാരിയും നിയമസഭ,​ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പുതുമുഖവുമായ അശ്വിനിയെ കളത്തിലിറക്കാൻ തീരുമാനിച്ചത്. ദേശീയതലത്തിൽ മഹിളാമോർച്ചയുടെ ശക്തമായ പ്രവർത്തകയാണ് അശ്വിനി. ബി.ജെ.പിയുടെയും എൻ.ഡി.എ ഘടകകക്ഷികളുടെയും യുവനിരക്ക് കൂടുതൽ സ്വീകാര്യയാകും ഇവർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...