Saturday, July 20, 2024 9:29 pm

50 വർഷം മുമ്പ് മഞ്ഞുമലക്കിടയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

സ്വിറ്റ്‌സർലൻഡ് ; സ്വിറ്റ്‌സർലൻഡിലെ പെനൈൻ ആൽപ്‌സ് പർവതനിരകളിൽ 50 വർഷം മുമ്പ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. അടുത്തിടെ മഞ്ഞിനടിയിൽ നിന്നുമാണ് ബ്രിട്ടീഷുകാരനായ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കണക്കുകൾ പ്രകാരം, 1925 മുതൽ സ്വിറ്റ്സർലൻഡിലെ പെനൈൻ ആൽപ്‌സിൽ 300 -ലധികം ആളുകളെയാണ് കാണാതെയായിട്ടുള്ളത്. 2022 സപ്തംബർ അഞ്ചിനാണ് പോലീസ് സംഘം ഇയാളുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ, ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 32 വയസുള്ള ബ്രിട്ടീഷ് പൗരനാണ് മരിച്ചത് എന്നത് മാത്രമാണ് ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളത്.

അതേ സമയം 1974 ഡിസംബർ 31 മുതൽ ​ഗ്രാൻഡ് കോമ്പിൻ ഏരിയയിൽ നിന്നും ഒരാളെ കാണാതായത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അയാളായിരിക്കാം ഇത് എന്നാണ് ഭൗതികാവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് എന്ന് കാന്റൺ പോലീസ് പറയുന്നു. ​ഗ്രേറ്റ് ബ്രിട്ടണിലെ പോലീസുമായി സഹകരിച്ച് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് സൂചന ലഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഹിമാനികൾ ഉരുകുന്നത് കാരണം വേറെയും ആളുകളുടെ ഭൗതികാവശിഷ്ടങ്ങളും സമീപ വർഷങ്ങളിൽ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ഏജന്റുമാർ വ്യോമസേനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്, ഇങ്ങനെ ഹിമാനികൾ ഉരുകുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് എന്നും പോലീസ് വക്താവ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർജുനെ ഇന്നും കണ്ടെത്താനായില്ല ; പ്രദേശത്ത് ശക്തമായ മഴ, തിരച്ചിൽ അവസാനിപ്പിച്ചു

0
അങ്കോള: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍ ജൂലൈ 30...

ഫാ. ഡോ. ടിജെ ജോഷ്വാ അന്തരിച്ചു

0
പത്തനംതിട്ട : മലങ്കരസഭ ഗുരു രത്നം എന്നറിയപ്പെടുന്ന ഫാ. ഡോ. ടി.ജെ...

രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം

0
പത്തനംതിട്ട: രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം. 44 കൂട്ടങ്ങളോടെയുള്ള...