ഹോങ്കോങിൽ കാണാതായ പള്ളുരുത്തി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹോങ് കോങ്ങില്‍ കാണാതായ കൊച്ചി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശി ജിജോ ആഗസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹോങ്കോങ് പോര്‍ട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് ജിജോയെ കാണാതായത്. ജിജോയെ കാണാതായതില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മേയ് 14ന് കപ്പലിലെ ജീവനക്കാരനാണ് ജിജോയെ കാണാതായ വിവരം വിളിച്ച് അറിയിക്കുന്നത്. നാലുദിവസമായി യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഷിപ്പിങ് കമ്പനിക്കോ കുടുംബാംഗങ്ങള്‍ക്കോ ലഭിച്ചിട്ടില്ല.

തായ്ലാന്‍ഡില്‍നിന്ന് ഹോങ് കോങ്ങിലേക്കു പോയ കെസ്ട്രല്‍ കമ്പനിയുടെ കണ്ടെയ്നര്‍ കപ്പലിലെ ജീവനക്കാരനാണ് ജിജോ അഗസ്റ്റിന്‍. മേയ് 12-നാണ് അമ്മ ഷേര്‍ളിയെ ജിജോ അവസാനം വിളിച്ചത്. പിന്നീട് 14-നാണ് മുംബൈ എക്‌സ്-ടി ഷിപ്പിങ്ങില്‍നിന്ന് ക്യാപ്റ്റന്‍ അനില്‍ സൂദ് എന്ന് പരിചയപ്പെടുത്തിയ ആള്‍ ജിജോയെ കാണാനില്ലെന്ന വിവരം ഷേര്‍ളിയെ അറിയിച്ചത്. പിന്നീട് ഷിപ്പിങ് കമ്പനിയില്‍നിന്ന് വീണ്ടും അറിയിപ്പു വന്നു. ഹോങ് കോങ്ങില്‍ രണ്ടു ദിവസം തിരച്ചില്‍ നടത്തിയെന്നും ജിജോയെ കണ്ടെത്താനായില്ലെന്നുമായിരുന്നു സന്ദേശം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം ; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90...

0
കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ്...

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0
തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ്...

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര...