Tuesday, April 16, 2024 11:47 am

ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി യുവാവിന്റെ മൃതദേഹം സംസ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി യുവാവ് രഘുവിന്‍റെ മൃതദേഹം സംസ്കരിച്ചു. ആറളം ഫാമിലെ വീട്ട് വളപ്പിലായിരുന്നു സംസ്കാരം. പൊതു ദർശനത്തിനിടയിൽ റവന്യു , വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉണ്ടായി. കഴിഞ്ഞ വർഷം അമ്മയെ നഷ്ടമായ, പറക്കമുറ്റാത്ത പ്രായത്തിലുള്ള മൂന്ന് കുട്ടികളുടെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ രഘു. അധികൃതരുടെ അനാസ്ഥയിൽ രഘുകൂടി മരിച്ചതോടെ രണ്ട് പെൺകുട്ടികൾക്കും കുഞ്ഞനുജനും ആരുമില്ലാതായി. കുട്ടികളുടെയും ബന്ധുക്കളുടെയും കരച്ചിൽ നാട്ടുകാരുടെ പ്രതിഷേധമായി അണപൊട്ടുന്നതാണ് പിന്നെ കണ്ടത്.

Lok Sabha Elections 2024 - Kerala

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ഉച്ചയോടെയാണ് ഫാമിലെ വീട്ടിലേക്ക് എത്തിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സ്ഥലത്തെത്തി അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് വീട്ട് വളപ്പിൽ സംസ്കാരം നടത്തി. 2019ൽ ആറളം ഫാമിൽ ജനവാസ മേഖലയിൽ ആനകൾ കയറാതിരിക്കാൻ ആനമതിൽ പണയുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. പത്തര കിലോമീറ്ററിനായി 22 കോടിയാണ് വകയിരുത്തിയത്. എന്നാൽ ഇത് പോരെന്ന് പിഡബ്ല്യുഡി അറിയച്ചതോടെ നിർമ്മാണം തടസ്സപ്പെട്ടു. ഇതിനിടയിൽ 12 ജീവനുകളാണ് ആറളം ഫാമിൽ ആനയും കാട്ടുപന്നിയുമെടുത്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്‍റെ പേര് അരവിന്ദ് കേജ്രിവാൾ, ഞാൻ ഒരു തീവ്രവാദിയല്ല, കേജ്രിവാളിന്റെ സന്ദേശം വായിച്ച് സഞ്ജയ്...

0
ന്യൂഡൽഹി :  ഡൽഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  തിഹാർ  ജയിലിൽ  നിന്ന്...

ഭരണഘടന മൂല്യങ്ങളെല്ലാം ബിജെപി തകർക്കുന്നു ; പ്രകാശ് കാരാട്ട്

0
ഡൽഹി: ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്....

പോസ്റ്റുകളിൽ താണുകിടക്കുന്ന ഉപയോഗരഹിതമായ കേബിളുകൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു

0
ചെങ്ങന്നൂർ : റോഡരികിലെ പോസ്റ്റുകളിൽ താണുകിടക്കുന്ന ഉപയോഗരഹിതമായ കേബിളുകൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു....

അന്വേഷണ ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് മായാവതി

0
ബിസല്‍പൂര്‍ : ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ...