തൃശൂർ : കാഞ്ഞാണി കണ്ടശാംകടവ് പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുറനാട്ടുകര പുതുശ്ശേരി നേതാജി റോഡിൽ തയ്യിൽ വീട്ടിൽ ആകർഷ് സുരേഷിന്റെ (കുശൻ 27) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ കനോലി കനാലിൽ തൊയക്കാവ് കാളിയേക്കൽ ഭാഗത്ത് നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച എൽത്തുരുത്തിലുള്ള കൂട്ടുകാരന്റെ വീട്ടിലേക്കെന്നും പറഞ്ഞ് വന്നതായിരുന്നു. കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടശാംകടവ് പാലത്തിൽ നിന്നും പേഴ്സും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.
പോലീസും ഫയർഫോഴ്സും രണ്ട് ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിമുക്ത ഭടൻ സുരേഷിന്റെ മകനാണ് മരിച്ച ആകർഷ്. ഇവരുടെ തറവാട്ടു വീട് കണ്ടശ്ശാംകടവിലാണ്. ബി കോം വിദ്യാർഥിയായിരുന്നു ആകർഷ്. ഇരട്ട സഹോദരനും സഹോദരിയും ഉണ്ട്. 15 വർഷമായി പുറനാട്ടുകരയിലാണ് ഇവർ താമസിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.