ബീഹാറിൽ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികൾ വിട്ടുപോയി

For full experience, Download our mobile application:
Get it on Google Play

പട്ന: ബീഹാറിൽ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികൾ വിട്ടുപോയി. ദില്ലിയിൽ നിന്ന് ഇസ്ലാംപൂരിലേക്ക് പുറപ്പെട്ട മഗ്ദാദ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ബീഹാറിലെ ബക്സർ ജില്ലയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച 11 മണിയോടെയാണ് സംഭവമുണ്ടായത്. ട്രെയിൻ രണ്ടായി പിരിഞ്ഞ് പോയെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ മറ്റ് രീതിയിലുള്ള അപകടമോ ഉണ്ടായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരമൊരു സംഭവം നടന്നതായി റെയിൽവേ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂദില്ലി ഇസ്ലാംപൂർ മാഗ്ദാദ് സൂപ്പർ ഫാസ്റ്റ് എക്സപ്രസിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വിട്ട് പോയത്. ട്രെയിനിനെ രണ്ടായി പിളർത്തിയാണ് അപകടമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്നതാണ് ആശ്വാസകരമായ വസ്തുത. തുരിഗഞ്ചിനും രഘുനാഥപൂരിനും ഇടയിൽ വെച്ചാണ് അപകടമുണ്ടായത്. 20802 എന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ ജൂലൈ മാസത്തിൽ ചണ്ഡിഗഡ് ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി മൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എട്ട് ബോഗികളാണ് അന്ന് പാളം തെറ്റിയത്. മറ്റൊരു സംഭവത്തിൽ ഇന്നലെ തമിഴ്നാട്ടിൽ പാസഞ്ചർ ട്രെയിനിന്റെ അവസാന കോച്ചിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നിരുന്നു. തക്ക സമയത്ത് ഗാർഡ് ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്. ട്രിച്ചി കാരയ്ക്കൽ ട്രെയിനിൽ തിരുവെരുമ്പൂർ എത്തിയപ്പോഴായിരുന്നു പിന്നിലെ കോച്ചിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഡിവിഷണൽ റെയിൽവേ മാനേജർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുകയുടെ കാരണം കണ്ടെത്താനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...