ഉറുമ്പിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ല ; ഐടി നിയമം ഭേദ​ഗതി ചെയ്ത നടപടിയെ വിമർശിച്ച് ബോംബൈ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: സർക്കാരിനെതിരായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായി വിവര സാങ്കേതിക നിയമം (ഐടി) ഭേദ​ഗതി ചെയ്ത നടപടിയെ വിമർശിച്ച് ബോംബൈ ഹൈക്കോടതി. അസാധാരമായ ഒന്നാണ് ഐടി നിയമ ഭേദ​ഗതി എന്നും ഉറുമ്പിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ലെന്നുമാണ് ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, നീലാ ഗോഖലെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞിരിക്കുന്നത്. ഈ ഭേദ​ഗതിയുടെ ആവശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു. വ്യാജനോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഏതെന്ന് തീരുമാനിക്കാൻ സർക്കാരിന് പൂർണാധികാരം നല്കുന്നതിനെ കുറിച്ച് മനസിലാകുന്നില്ല എന്നും കോടതി പറഞ്ഞു.

കേന്ദ്രം നല്കിയ സത്യവാങ്ങ്മൂലം രണ്ടാവർത്തി വായിച്ചു. പക്ഷേ വ്യാജനായി കണക്കാക്കുന്ന ഐടി നിയമത്തിന്റെ അതിർവരമ്പുകളെക്കുറിച്ച് മനസിലായില്ല എന്നും ജസ്റ്റിസ് ഗൗതം പട്ടേൽ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ പൗരനെപ്പോലെ സർക്കാരും പങ്കാളിയാണ്. അതുകൊണ്ട് പൗരന് ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനുമുള്ള മൗലികാവകാശമുണ്ട്. മറുപടി നല്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു. ഭേദഗതി പ്രകാരം സ്ഥാപിക്കുന്ന ഫാക്‌ട് ചെക്കിങ് യൂണിറ്റിൽ (എഫ്‌സിയു) ആരാണ് വസ്തുത പരിശോധിക്കുന്നതെന്നും കോടതി ചോദിച്ചു. ഭേ​​ദ​ഗതി അമിതാധികാരമാണെന്ന ഹർജിക്കാരുടെ വാദത്തെ കോടതി അം​ഗീകരിച്ചു.

ഏതെങ്കിലും തലത്തിൽ സമൂഹമാധ്യമങ്ങളിൽ വരുന്നവയുടെ വസ്തുത പരിശോധിക്കണമെന്നും കോടതി പറഞ്ഞു. വ്യാജനെതെന്ന് ഊഹത്തിലൂടെയാണോ കണ്ടെത്തുന്നതെന്നും കോടതി ചോദിച്ചു. ഏതാണ് സത്യം അസത്യമെന്ന് വിധിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഐടി ഭേദ​ഗതിക്ക് എതിരെ കൊമേഡിയൻ കുനാൽ കംമ്ര, എഡിറ്റേഴ്സ് ഗ്വിൽഡ്, ഇന്ത്യൻ മാഗസിൻസ് അസോസിയേഷൻ എന്നിവർ ഹർജി നല്കിയിരുന്നു. ഇതിലാണ് കോടതിയുടെ പരാമർശം. ഹർജിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത 27ന് കേന്ദ്രത്തിന്റെ വാദങ്ങൾ കോടതിയിൽ സമർപ്പിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...

ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണലിനെ അമേരിക്കയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

0
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി...

കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്ന് നടപടി : ആലപ്പുഴയിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ...

0
ആലപ്പുഴ: ജില്ലയിലെ ദേശീയപാതയോരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം...