ജില്ലയില്‍ യു.ഡി.എഫിന് ഉണ്ടായ തിളക്കമാര്‍ന്ന വിജയം പിണറായി ഭരണത്തിന്‍റെ നെറികേടുകള്‍ക്കെതിരായ ജനങ്ങളുടെ വിധിയെഴുത്ത് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ യു.ഡി.എഫിന് ഉണ്ടായ തിളക്കമാര്‍ന്ന വന്‍വിജയം സംസ്ഥാനത്ത് നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണത്തിലെ നെറികേടുകള്‍ക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത, വിലക്കയറ്റം, നികുതി വര്‍ദ്ധന എന്നിവ മൂലം ജനങ്ങള്‍ പൊതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ സി.പി.എം നേതാക്കള്‍ ഉന്നതരുടെ അറിവോടെ നടത്തിയ സ്വര്‍ണ്ണക്കൊള്ള വിശ്വാസികളുടെ മനസ്സില്‍ സര്‍ക്കാരിനും സി.പി.എമ്മിനും എതിരായ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയതായും ഇതിനെതിരെ ജില്ലയിലെ വോട്ടര്‍മാര്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതായും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഇടതുപക്ഷ ഭരണത്തില്‍ ഉണ്ടായിരുന്ന ജില്ലാ പഞ്ചായത്തിലെ ഏതാനം സീറ്റുകള്‍ ഒഴികെയുള്ളവയിലും നാല് നഗരസഭകളില്‍ പന്തളം ഒഴികെയുള്ള മൂന്ന് നഗരസഭകളും ബഹുഭൂരിപക്ഷം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഭരണത്തിലേറുവാന്‍ യു.ഡി.എഫിന് കഴിഞ്ഞതായി ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ ജില്ലയിലെ വന്‍ മുന്നേറ്റം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 5 നിയമസഭ നിയോജകമണ്ഡലങ്ങളിലും ഉണ്ടാകുവാന്‍ പോകുന്ന വിജയത്തിന്‍റെ തുടക്കമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

വാര്‍ഡ്, മണ്ഡലം, തലങ്ങളില്‍ കോണ്‍ഗ്രസിനെ പുനഃസംഘടിപ്പിച്ച് ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ്സും യു.ഡി.എഫും നടത്തിയ മുന്നൊരുക്കങ്ങളുടെ ഫലമാണ് ജില്ലയിലുണ്ടായ ബഹുഭൂരിപക്ഷ വിജയമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജില്ലയിലെ വോട്ടര്‍മാര്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും ഡി.സി.സി നന്ദി രേഖപ്പെടുത്തുന്നതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വൻ ഹണിട്രാപ്പ് തട്ടിപ്പെന്ന് പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ഹണിട്രാപ്പ് തട്ടിപ്പെന്ന് പരാതി. വ്യവസായിയെ ഭീഷണിപ്പെടുത്തി...

തിരിച്ചറിയൽ കാർഡില്ലെങ്കിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾക്ക് യാത്രായിളവില്ല

0
പാലക്കാട് : തിരിച്ചറിയൽ കാർഡ് കൈവശമില്ലാത്ത കോളജ് വിദ്യാർഥികൾക്ക്...

കാസർകോ‍ട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
കാസർകോട്: കാസർകോ‍ട് പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി...

ഒറ്റപ്പാലം–ചെറുപ്പുളശ്ശേരി റൂട്ടിൽ നാളെ സ്വകാര്യ ബസുകൾ ഓടില്ല

0
പാലക്കാട് : ഒറ്റപ്പാലം–ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാളെ സ്വകാര്യ ബസുകൾ...