ഭരണം താങ്ങി നിർത്താൻ നടത്തുന്ന ചെപ്പടി വിദ്യകളാണ് ബജറ്റ് നിറയെ ; ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയ കേന്ദ്ര ഗവൺമെന്റ് അധികാരത്തിൽ വന്ന ഉടൻ തന്നെ റെയിൽവേ മന്ത്രിയെ കണ്ടു നൽകിയ നിവേദനം ശബരി റെയിൽ പാത നടപ്പിലാക്കുന്നതിനു വേണ്ടിയാണ്. നിലവിൽ ശബരി പാത വിഭാവനം ചെയ്തിരിക്കുന്നത് അങ്കമാലി മുതൽ എരുമേലി വരെയാണ്. ഈ പാത റാന്നി പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി തിരുവനന്തപുരത്തേക്കും അവിടുന്ന് വിഴിഞ്ഞം തുറമുഖത്തേയ്ക്കും നീട്ടുന്നതിനുള്ള നടപടി വേണം. എരുമേലി വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് ലഭിക്കുവാനുള്ള പാരിസ്ഥിതിക അനുമതി കൂടെ നൽകി നിർമ്മാണം തുടങ്ങുന്നതിന് ആവശ്യമായി ക്രമീകരണങ്ങൾ ചെയ്യണം. റബ്ബർ കൃഷിക്കാർക്ക് ന്യായവില ലഭിക്കാത്തതാണ് വാണിജ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ മറ്റൊരു പ്രധാനപ്പെട്ട വിഷയം. ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യമനുസരിച്ചു കേരളത്തിലെ റബർ കൃഷിക്കാർക്ക് 300 രൂപയെങ്കിലും എങ്കിലും വില ലഭിക്കേണ്ടതാണ്. പക്ഷേ കേന്ദ്രവാണിജ മന്ത്രാലയവും വൻകിട വ്യവസായികളും ചേർന്നുള്ള കള്ളക്കളിയാണ് കൃഷിക്കാർക്ക് ന്യായവില ലഭിക്കാതിരിക്കാൻ ഉള്ള കാര്യം.

റബ്ബർ ബോർഡിനെ ശക്തമാക്കാനോ അവർ കൃഷിക്കാർക്ക് എന്തെങ്കിലും ആനുകൂല്യം നൽകുന്നതിനുള്ള ഒരു നിർദേശങ്ങളും ബഡ്ജറ്റിൽ ഉണ്ടായിട്ടില്ല. പത്തനംതിട്ടയെ സംബന്ധിച്ച് പ്രവാസികളാണ് പത്തനംതിട്ടയുടെ ഏറ്റവും വലിയ അടിത്തറ. ലക്ഷക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ട നാട്ടിലേക്ക് മടങ്ങുന്നുണ്ട്. അവരെ പുനർവസിക്കാനോ അവർ തുടങ്ങുന്ന സംരംഭങ്ങൾക്ക് സാമ്പത്തിക സഹായമോ പ്രചോദനമോ നൽകുവാനുള്ള ഒരു പദ്ധതിയും ഇതിൽ പറഞ്ഞിട്ടില്ല. അങ്ങനെ നോക്കുമ്പോൾ കേരളത്തോളം പത്തനംതിട്ട ജില്ലയോടും ഒരു പ്രത്യേക അവഗണന കാട്ടിയ ബജറ്റ് എന്ന നിലയിൽ മാത്രമേ ഈ ബഡ്ജറ്റിനെ നോക്കി കാണുവാൻ സാധിക്കത്തുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...