അയിരൂര്‍ ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024 -25 ലെ കരട് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍ അവതരിപ്പിച്ചു. 18.08 കോടി രൂപാ വരവും 14.56 കോടി രൂപ ചെലവും 3.51 കോടി രൂപാ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്. മാലിന്യ സംസ്‌കരണം, ഉത്പാദന മേഖലയില്‍ വന്യമൃഗങ്ങളില്‍ നിന്നും കൃഷിയിടം സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപയും ലൈഫ് മിഷന്‍ നാലുകോടി രൂപയും കാര്‍ഷിക മേഖലയ്ക്ക് 60.75 ലക്ഷം രൂപയും റോഡ് പുനരുദ്ധാരണത്തിന് 2.15 കോടി രൂപയും ആസ്ഥി വികസനത്തിന് 22.3 ലക്ഷം രൂപയും എം.സി.എഫ് നിര്‍മ്മാണത്തിന് വസ്തു വാങ്ങുന്നതിന് 16 ലക്ഷം രൂപയും അംഗന്‍വാടി നിര്‍മാണത്തിനും പാലിയേറ്റീവ്, ഡയാലിസിസ് രോഗികള്‍ക്ക് സഹായം, ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷി കല കായിക മേള, തെരുവ് വിളക്ക് പരിപാലനത്തിന് 29 ലക്ഷം രൂപയും മൃഗസംരക്ഷണ പദ്ധതിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, കാലിതീറ്റ എന്നിവ നല്‍കുന്നതിനും മുട്ടക്കോഴി വിതരണം, പോത്തുകുട്ടി വിതരണം, മത്സ്യ കൃഷി മേഖല ഉള്‍പ്പടെ 60.75 ലക്ഷം രൂപയും വനിതാ ശാക്തീകരണത്തിലൂടെ കുടുംബശ്രീക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാനും ക്ഷേമ പെന്‍ഷനുകള്‍ സമയ ബന്ധിതമായി അപേക്ഷകര്‍ക്ക് നല്‍കുന്നതിനും സേവന മേഖലയില്‍ വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയും പാലിയേറ്റിവ് കെയര്‍ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് വിഹിതം ഉള്‍പ്പെടെ 11.5 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാന ആവിഷ്‌കൃത ഫണ്ടില്‍ 5,57 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ വിമല്‍, സാംകുട്ടി അയ്യക്കാവില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിത കുറുപ്പ്, ബെന്‍സന്‍ തോമസ്, പ്രഭാവതി, മറിയം റ്റി.തോമസ്, പ്രദീപ് അയിരൂര്‍, സോമശേഖരന്‍ പിള്ള, എന്‍ ജി.ഉണ്ണികൃഷ്ണന്‍, ശ്രീകല ഹരികുമാര്‍, അംബുജ ഭായ്, അനുരാധ ശ്രീജിത്ത്, സെക്രട്ടറി എ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം , 25കാരനായ പ്രതി പിടിയില്‍

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വെച്ച്...

കിളിമാനൂരിൽ വിവാഹാഭ്യർത്ഥന എതിർത്ത കുടുംബാംഗങ്ങൾക്ക് മർദ്ദനം

0
തിരുവനന്തപുരം: മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവും സഹോദരനും നേരിട്ടത്...

‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വലിയ വിജയമാകുന്നു

0
മലപ്പുറം: കെഎസ്ആര്‍ടിസിയുടെ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വലിയ വിജയമാകുന്നു....

പ്ലാറ്റ്ഫോം ടിക്കറ്റിനേക്കാൾ ചെലവ് കുറവിൽ യാത്രയൊരുക്കി നമോ ഗ്രീൻ റെയിൽ

0
ജിന്ദ്: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ...