കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ബക്രീദിന് ബലി കൊടുക്കാൻ കൊണ്ട് വന്ന പോത്ത് വിരണ്ടോടി. പത്ത് കിലോമീറ്ററിലധികം ദൂരം ഓടിയ പോത്തിനെ കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വെച്ച് ആവളയിൽ നിന്നുള്ള വിദഗ്ദ സംഘമെത്തി തളച്ചു. പോലീസും അഗ്നി ശമനയും നാട്ടുകാരും പോത്തിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു. വിരണ്ടോടുന്നതിനിടെ പോത്ത് ആരെയും ആക്രമിച്ചിട്ടില്ല. എന്നാൽ നിരവധി കാർഷിക വിളകൾ നശിപ്പിച്ചു.
ബലി കൊടുക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി ; കാർഷിക വിളകൾ നശിപ്പിച്ചു
RECENT NEWS
Advertisment