പരാതിക്കാരി ബിജെപി അംഗം ; എൻ.സി.പിയുടെ അന്വേഷണ കമ്മീഷന് മൊഴി നൽകില്ല

For full experience, Download our mobile application:
Get it on Google Play

കുണ്ടറ : മന്ത്രി എ.കെ. ശശീന്ദ്രന്റെ  ഫോൺവിളി വിവാദത്തിൽ എൻ.സി.പിയുടെ അന്വേഷണ കമ്മീഷന്  പരാതിക്കാരി മൊഴി നൽകില്ല. ബിജെപി അംഗമായതിനാൽ എൻ.സി.പിയുടെ അന്വേഷണത്തോടു സഹകരിക്കേണ്ടന്നാണ് നിലപാട്. പരാതിക്കാരിയുടെ അച്ഛനും അമ്മയും കമ്മീഷന്‍ അംഗങ്ങളോടു സംസാരിക്കും. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്റെ  നേതൃത്വത്തിലാണ് പാർട്ടിതല അന്വേഷണം.

അതേസമയം പരാതിക്കാരിയുടെ വീട്ടിലേക്കു പാർട്ടി അന്വേഷണ കമ്മീഷൻ എത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പാർട്ടി നേതാക്കൾ വീട്ടിലെത്തിയാൽ മാത്രം സംസാരിക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന നിലപാടാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ സ്വീകരിച്ചിരിക്കുന്നത്. യുവതി പോലീസിൽ നൽകിയ പരാതിയിൽ പാർട്ടി ഇടപെടില്ലെന്നും ചാക്കോ വ്യക്തമാക്കിയിരുന്നു.

എന്നാൽ പരാതിക്കാരിയുടെ മൊഴി പോലീസ് വീട്ടിലെത്തി രേഖപ്പെടുത്തുമെന്നാണു സൂചന. കഴിഞ്ഞമാസം 28ന് നൽകിയ പരാതിയിൽ എൻസിപി നേതാവ് ജി. പത്മാകരനെതിരെയും പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ രാജീവിനെതിരെയും കുണ്ടറ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിരുന്നില്ല. പരാതിയുമായി ചെന്നപ്പോൾ പോലീസ് ഒഴിവാക്കാൻ ശ്രമിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് പോലീസ് ഉണർന്നതെന്നാണ് ആക്ഷേപം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...