ഉത്ര വധക്കേസ് : പരാതിയിലെ പരാമര്‍ശം നിഷേധിച്ച് സൂരജ് ; പാസ്‌വേഡ് ഇല്ലാതെ തുറന്നിട്ട ഇ – മെയിലെന്നു വിശദീകരണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉത്ര വധക്കേസില്‍ പ്രതി സൂരജ് മുഖ്യമന്ത്രിക്ക് അയച്ച പരാതി സംബന്ധിച്ചു കോടതി വിശദീകരണം തേടി. കഴിഞ്ഞ ദിവസം പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന്‍ ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എം.മനോജ് മുന്‍പാകെ ഹാജരാക്കിയിരുന്നു. തന്റെ ഇ – മെയില്‍ ഐഡിയില്‍ നിന്നു 2020 മേയ് 20ന് മുഖ്യമന്ത്രിക്കു പരാതി അയച്ചിട്ടില്ലെന്നു സൂരജ് കോടതിയില്‍ പറഞ്ഞു.

അന്നു രാവിലെ തന്നെ പോലീസുകാര്‍ ജീപ്പില്‍ കയറ്റി പല സ്ഥലത്തും കൊണ്ടുപോയി. സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് അറിയില്ല. ഫോണ്‍ പോലീസ് വാങ്ങിയിരുന്നു. തന്റെ ഇ – മെയില്‍ അക്കൗണ്ട് പാസ്‌വേഡ് ഇല്ലാതെ തുറന്നിട്ടിരിക്കുകയായിരുന്നു. പിന്നീട് പോലീസ് ഫോണ്‍ തിരികെ നല്‍കിയെന്നു സൂരജ് പറഞ്ഞു.

പരാതിയിലെ ഉള്ളടക്കത്തെക്കുറിച്ചു ചോദിച്ചു. ‘2020 മാര്‍ച്ച് മൂന്നിനു രാത്രി ഒന്നിന് ഉത്ര കാല്‍ വേദനിക്കുന്നു എന്നു പറഞ്ഞു കരഞ്ഞപ്പോള്‍ സുഹൃത്തിനെ വിളിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി’ എന്ന ഭാഗം പരാമര്‍ശിച്ചപ്പോള്‍ ‘അങ്ങനെയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന്’ പ്രതി ഉത്തരം നല്‍കി. എന്നാല്‍ 2020 മേയ് 7ന് രാത്രി ആഹാരം കഴിച്ച് ഉത്രയോടൊപ്പം ഉറങ്ങാന്‍ കിടന്നു’ എന്ന ഭാഗം പ്രതി നിഷേധിച്ചു. ഇതു സംബന്ധിച്ചു കൂടുതല്‍ പറയാനില്ലെന്നും സൂരജ് പറഞ്ഞു. മുഖ്യമന്ത്രിക്ക് സൂരജ് പരാതി അയച്ചിട്ടില്ലെന്ന്‍ പ്രതിഭാഗം വാദിച്ചതിനെത്തുടര്‍ന്ന് പരാതിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഈ പകര്‍പ്പും സൂരജിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ഫൊറന്‍സിക് വിഭാഗം കണ്ടെടുത്ത പരാതിയും ഒന്നായതിനാലാണ് പ്രതിയില്‍ നിന്ന്‍ വീണ്ടും വിശദീകരണം തേടിയത്. പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രതിഭാഗത്തിന്റെ വാദമുഖങ്ങല്‍ക്കു പ്രോസിക്യൂഷന്‍ മറുപടി നല്‍കി. കേസ് നാളത്തേക്കു മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...