ബസ് ട്രാക്ടറിലും കാറിലും ഇടിച്ചുകയറി ; ആറ് മരണം

For full experience, Download our mobile application:
Get it on Google Play

അഹമ്മദ്‍നഗർ : ബസും കാറും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ കല്യാണ്‍ റോഡില്‍ ഇന്ന് പുലർച്ചെ 2.30നാണ് സംഭവം നടന്നത്. കരിമ്പ് കയറ്റി വന്ന ട്രാക്ടറിന് തകരാർ സംഭവിച്ചതോടെ മറ്റൊരു ട്രാക്ടർ സ്ഥലത്തെത്തി. കാർ നിർത്തിയ ഡ്രൈവർ കരിമ്പ് ഇറക്കാനും കയറ്റാനും സഹായിച്ചു. ട്രാക്ടര്‍ പുറപ്പെടുമ്പോഴായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു. ട്രാക്ടർ റോഡിലേക്കിറക്കുമ്പോള്‍ എതിരെ വന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ട്രാക്ടറിലും കാറിലും ഇടിക്കുകയായിരുന്നു. ആറ് പേർ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. മരിച്ചവര്‍ ആരെല്ലാമെന്ന് തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ 14.5% പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ; പാർലമെന്റ് സമിതി നിരീക്ഷണ റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിലെ 14.5% പ്രദേശം വെള്ളപ്പൊക്കത്തിനും 14.4% പ്രദേശം മണ്ണിടിച്ചിലിനും...

ഹോർമുസിൽ ടോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ ; വാക്കല്ല, പ്രവൃത്തി നോക്കട്ടെയെന്ന് വാൻസ്

0
ന്യൂയോർക്ക് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്...

വന്ദേമാതരം വിവാദം : വിശദീകരണവുമായി ലോക് ഭവൻ

0
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം...

വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് കണ്ടെത്തി

0
കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും 4.5 കിലോ...