വ്യവസായിക്ക് ഓൺലൈൻ ചൂതാട്ടത്തിലൂടെ 58 കോടി രൂപ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

നാഗ്പൂര്‍: നാഗ്പൂര്‍ സ്വദേശിയായ വ്യവസായിക്ക് ഓൺലൈൻ ചൂതാട്ടത്തിലൂടെ 58 കോടി രൂപ നഷ്ടമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് കിലോ സ്വർണ ബിസ്‌ക്കറ്റും 14 കോടി രൂപയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സോന്തു നവരതൻ ജെയിൻ എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പണവും സ്വര്‍ണവും കണ്ടെത്തിയത്. ഗോണ്ടിയ സിറ്റിയിലെ വസതിയിൽ പോലീസ് റെയ്ഡ് നടത്താന്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സോന്തു മുങ്ങി. ഇയാൾ ദുബൈയിലേക്ക് രക്ഷപ്പെട്ടതായി പോലീസ് സംശയിക്കുന്നു. വന്‍ലാഭം നേടാന്‍ ഓൺലൈൻ ചൂതാട്ടം ചെയ്യാന്‍ വ്യവസായിയെ സോന്തു ജെയിൻ പ്രേരിപ്പിച്ചു. തുടക്കത്തിൽ മടിച്ചുനിന്ന വ്യവസായി ഒടുവിൽ ജെയിനിന്റെ പ്രേരണയ്ക്ക് വഴങ്ങുകയും ഒരു ഹവാല വ്യാപാരി വഴി 8 ലക്ഷം രൂപ കൈമാറുകയും ചെയ്തു.

ഓൺലൈൻ ചൂതാട്ട അക്കൗണ്ട് തുറക്കാനുള്ള ലിങ്ക് ജെയിൻ വാട്ട്‌സ്ആപ്പിൽ വ്യവസായിക്ക് നൽകി. നേരത്തെ നല്‍കിയ 8 ലക്ഷം രൂപ അക്കൌണ്ടിലുണ്ടായിരുന്നു. ആ തുക ഉപയോഗിച്ച് ചൂതാട്ടം തുടങ്ങി. ആദ്യം വ്യവസായി ഏകദേശം 5 കോടി നേടി. പിന്നീട് 58 കോടി രൂപ നഷ്ടപ്പെട്ടു. സംശയം തോന്നിയ വ്യവസായി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ജെയിൻ നല്‍കിയില്ല”- നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.വ്യവസായി സൈബർ പോലീസിൽ പരാതി നൽകി. തുടര്‍ന്നാണ് ജെയിനിന്റെ ഗോണ്ടിയയിലെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയത്. 14 കോടി രൂപയും നാല് കിലോ സ്വർണ ബിസ്‌ക്കറ്റും ഉൾപ്പെടെ നിരവധി തെളിവുകൾ പിടിച്ചെടുത്തെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....