മഴ പെയ്താൽ ദുരിതമാകുന്ന റാന്നി ടൗണിലെ ബൈപ്പാസ് റോഡ്‌

For full experience, Download our mobile application:
Get it on Google Play

റാന്നി : മഴ പെയ്താൽ റാന്നി ടൗണിലെ ബൈപ്പാസിനോടു ചേര്‍ന്ന് അതി രൂക്ഷമായ വെള്ളക്കെട്ട്. കാവുങ്കല്‍ ബൈപ്പാസ് വണ്‍വെ റോഡില്‍ നിന്നും വലിയകാവ് റോഡിലേക്ക് പ്രവേശിക്കുന്നതിന് സമീപമാണ് വെള്ളം കെട്ടിക്കിടക്കുന്നത്. കനത്ത മഴ പെയ്യുമ്പോള്‍ റോഡ് നിറഞ്ഞാണ് വെള്ളം കിടക്കുന്നത്. ഇത് വാഹന യാത്രക്കാർക്കും നടന്നു പോകുന്നവർക്കും ദുരിതമാവുന്നു. ഓടയില്ലാത്തതും വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർഗമില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. സംസ്ഥാനപാതയിലൂടെയും ഇട്ടിയപ്പാറയിലേക്കും ചെത്തോങ്കര ഭാഗത്തേക്കും എത്തുന്ന മുഴുവൻ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. വീതികുറഞ്ഞ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതോടെ യാത്ര ബുദ്ധിമുട്ടാകുന്നുണ്ട്. നടന്നു പോകുന്നവർ ചെളിവെള്ളത്തിലൂടെ കടന്നു പോകേണ്ടി വരുന്നു. കിഫ്‌ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്ന മഠത്തുംചാൽ – മുക്കൂട്ടുതറ റോഡ് വികസന പദ്ധതിയിൽ ഈ ബൈപ്പാസും ഉൾപ്പെടുന്നുണ്ട്. ആദ്യഘട്ട ടാറിങ്ങുവരെ ഇവിടെ പൂർത്തിയായിരുന്നു.

വർഷങ്ങളോളം മുടങ്ങിയ പണി ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. ഓടകളില്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർഗമില്ല. ഇവിടെ ഇപ്പോള്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ  മുന്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്തതോടെയാണ് വെള്ളം റോഡിൽ കെട്ടിക്കിടക്കുവാന്‍ തുടങ്ങിയത്. വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഇതോടെ അടഞ്ഞു. ഓട നിർമാണം കൂടി റോഡ് നവീകരണത്തില്‍ ഉൾപ്പെടുത്തിയാൽ ഇവിടെ പ്രശ്‌നം പരിഹരിക്കാം. അല്ലെങ്കിൽ വെള്ളം ഒഴുകി സമീപത്തുകൂടി ഒഴുകുന്ന വലിയ തോട്ടിലേക്ക് എത്തിക്കുന്നതിനുള്ള മാർഗമുണ്ടാക്കണം. നിലവിലെ അവസ്ഥയിൽ വെള്ളം റോഡിൽ തന്നെ കെട്ടിക്കിടക്കുകയേ ഉള്ളൂ. ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...