കലഞ്ഞൂർ പാടം റോഡ് പ്രവർത്തിയുടെ ടെൻഡർ മന്ത്രിസഭായോഗം അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : കലഞ്ഞൂർ പാടം റോഡ് പ്രവർത്തിയുടെ ടെൻഡർ മന്ത്രിസഭായോഗം അംഗീകരിച്ചു. സംസ്ഥാന സർക്കാർ കിഫ്‌ബിയിൽ 22 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി ആരംഭിച്ച ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ് സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനെ തുടർന്ന് കരാറുകാരനെ ടെർമിനേറ്റ് ചെയ്തിരുന്നു. 12 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ഇളമണ്ണൂർ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗം പൂർണ്ണമായും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കലഞ്ഞൂർ മുതൽ മാങ്കോട് വരെ ബി എം ടാറിങ് പ്രവർത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. മാങ്കോട് മുതൽ പാടം വരെയുള്ള 2 കിലോമീറ്റർ ഭാഗമാണ് പൂർണ്ണമായും നിർമ്മിക്കാൻ ഉള്ളത്.

നിർമ്മാണ പ്രവർത്തി കരാറുകാരൻ സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ എന്നിവർ പാടത്തെത്തി പുരോഗതി വിലയിരുത്തിയിരുന്നു. തുടർന്നാണ് കരാറുകാരനെ നഷ്ടോത്തരവാദിത്വത്തിൽ ടെർമിനേറ്റ് ചെയ്തത്.
തുടർന്ന് റീടെണ്ടർ ചെയ്ത പ്രവർത്തി കരാറുകാർ ആരും എടുത്തിരുന്നില്ല. പത്തു തവണ റീ ടെണ്ടർ ചെയ്ത പ്രവർത്തി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുക്കുകയായിരുന്നു. 4.69 കോടി രൂപയുടെ ബാലൻസ് പ്രവർത്തി നികുതി ഉൾപ്പെടെ 6.32 കോടി രൂപയായിട്ടാണ് മന്ത്രിസഭായോഗം ഇന്ന് ടെൻഡർ അംഗീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയുടെ ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പ്രവർത്തി വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...