വടകരയിൽ തോണി മറിഞ്ഞു ; മീൻ പിടിക്കാൻ പോയ 17 വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17) , ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന 17 വയസുകാരൻ അഭിമന്യു രക്ഷപ്പെട്ടു. മീൻ പിടിക്കാനായി പോയപ്പോൾ മാഹി കനാലിൽ വെച്ചാണ് അപകടമുണ്ടായത്. അപകട വിവരം കരയിലെത്താൻ വൈകിയത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. മാഹി കനാലിൽ ഫൈബർ ബോട്ടിൽ മീൻ പിടിക്കുമ്പോൾ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ഫൈബർ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

ബോട്ട് മറിഞ്ഞപ്പോൾ ആദിദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. നീന്തി കരക്കെത്തിയ അഭിമന്യു നാട്ടുകാരെ വിവരം അറിയിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ആദിദേവയെയും ആദി കൃഷ്ണനെയും ഉടൻ തന്നെ വടകരയിലെയും തിരുവള്ളൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആദിദേവിന്റേയും ആദി കൃഷ്ണന്റേയും മൃതദേഹങ്ങൾ വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...