രാംഗഡ് :. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ രാജ് റപ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുര്‍ബന്ദയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വാഗണര്‍ കാറാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ക്കും അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. പട്ന സ്വദേശികളാണ് മരിച്ചവരെന്നാണ് പ്രാഥമിക നിഗമനം. മറ്റ് കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.