ജോ ബൈഡന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറി

For full experience, Download our mobile application:
Get it on Google Play

വിൽമിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം. ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും അപകടത്തിൽ പരിക്കേറ്റിട്ടില്ല. പ്രചാരണ ഓഫീസിലേക്ക് ബൈഡന്‍ കയറാനൊരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈഡന്റെ എസ്യുവിലേക്ക് ഒരു സെഡാന്‍ കാറാണ് ഇടിച്ച് കയറിയത്. ബൈഡന്റെ വരവ് പരിഗണിച്ച് ചെറിയ ഇടറോഡുകൾ അടയ്ക്കാനായി പാർക്ക് ചെയ്ത സുരക്ഷാ വാഹനത്തിലേക്കാണ് ഡെലവർ രജിസ്ട്രേഷനുള്ള കാർ ഇടിച്ച് കയറിയത്.

വാഹനം ഇടിക്കുന്നതിന്റെ ശബ്ദം കേട്ട് കെട്ടിടത്തിലേക്ക് കയറാനൊരുങ്ങിയ ബൈഡന്‍ തിരിഞ്ഞ് നോക്കുന്നതിന്റെ അടക്കമുള്ള ചിത്രങ്ങളും ബൈഡനെ സുരക്ഷാ ഉദ്യോഗസ്ഥർ മറ്റൊരു വാഹനത്തിൽ സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നതിന്റേതുമായ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഒരു സുരക്ഷാ വാഹനത്തിലിടിച്ചതിന് പിന്നാലെ വീണ്ടും ഇരച്ചെത്തിയ കാർ ബൈഡന്റെ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബൈഡനേയും ഭാര്യയേയും മറ്റൊരു വാഹനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്ന് മാറ്റി. സുരക്ഷാ വീഴ്ചയിൽ അന്വേഷണം നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...