കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞെങ്കിലും കൈക്കുഞ്ഞ് അടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെ 4.30-ഓടെ പാനൂർ വാട്ടർടാങ്ക് ജങ്ഷന് കിഴക്ക് ഒതളപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വിദേശത്തേക്ക് പോകുന്ന ചാമേത്ത് വീട്ടിൽ സൂര്യയെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബന്ധുവായ ഇടയാടിയിൽ വീട്ടിൽ സുധീറും കുടുംബവും വരുമ്പോൾ സൂര്യയുടെ വീടിന്റെ തൊട്ടുമുന്നിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ഇടതുഭാഗത്തുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.

സുധീർ, ഭാര്യ സുലു, മക്കളായ റയാ ഫാത്തിമ (6), റയാൻ (ആറുമാസം) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സൂര്യ ബഹളം വെച്ചതിനെത്തുടർന്ന് അയൽവാസിയായ സവാദ് ഓടിയെത്തി ഡോർ തുറന്ന് നാലുപേരെയും പുറത്തെടുക്കുകയായിരുന്നു. തോട്ടിൽ കാര്യമായി വെള്ളമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിസാര പരിക്കേറ്റ നാലുപേരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കാർ പൂർണമായും തകർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...