പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 40 ലക്ഷത്തോളം രൂപ വിലവരുന്ന ഹരിയാന രജിസ്‌ട്രേഷനിലുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് പിടികൂടിയത്. ടോള്‍ പ്ലാസ അധികൃതരുടെ പരാതിയിലാണ് നടപടി. നിരവധി തവണയാണ് ഇതേ കാര്‍ ടോള്‍ നല്‍കാതെ ജീവനക്കാരെ വെട്ടിച്ച് ടോള്‍ പ്ലാസയില്‍ നിന്ന് കടന്നുകളഞ്ഞത്. ഇതിനിടയില്‍ തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാനുളള ശ്രമവും നടന്നിരുന്നു. ഏതാനും തവണ വാഹനത്തിന് തടസ്സം വെക്കുന്ന ബൂം ബാരിയര്‍ തട്ടിത്തെറിപ്പിച്ചാണ് കാര്‍ കടന്നുപോയത്.

ഇതേ തുടര്‍ന്നാണ് പ്ലാസ അധികൃതര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ട്രാഫിക് പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മാറ്റുന്നതിനായി നന്മണ്ട സബ് ആര്‍ടി ഓഫീസില്‍ എന്‍.ഒ.സിക്കായി അപേക്ഷ നല്‍കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ എന്‍ഒസി എടുത്തയാള്‍ക്ക് വാഹനവുമായി ബന്ധമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഉടമകളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ടോള്‍ വെട്ടിച്ച് കടന്നുകളഞ്ഞ സമയത്ത് കാറിലുണ്ടായിരുന്ന യാത്രക്കാരോട് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...